അലനല്ലൂര്‍: വിദ്യാര്‍ഥികളില്‍ സമ്പാദ്യശീലം വളര്‍ത്തല്‍ ലക്ഷ്യമിട്ട് അലനല്ലൂര്‍ സര്‍ വീസ് സഹകരണ ബാങ്ക് നടപ്പിലാക്കുന്ന നൂതന നിക്ഷേപ പദ്ധതിയായ കുട്ടിക്കുടുക്ക മുണ്ടക്കുന്ന് എ.എല്‍.പി. സ്‌കൂളിലും തുടങ്ങി. ബാങ്ക് സെക്രട്ടറി പി.ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ലഘുസമ്പാദ്യങ്ങള്‍ അവര്‍ക്ക് സ്വന്തമായി അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ അക്കൗണ്ട് തുടങ്ങി നിക്ഷേപിക്കാന്‍ കഴിയുന്ന പദ്ധ തിയാണിത്. 10 രൂപ മുതല്‍ എത്ര വലിയ തുകയും നിക്ഷേപിക്കാമെന്ന് ബാങ്ക് സെക്രട്ടറി പി.ശ്രീനിവാസന്‍ അറിയിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും ബാങ്കിലെ ഒരു ജീവനക്കാരന്‍ സ്‌കൂളിലെത്തി തുക ശേഖരിക്കും. ഇത് അക്കൗണ്ടില്‍ നിക്ഷേപിച്ച് പാസ് ബുക്കില്‍ രേഖപ്പെടുത്തി സ്‌കൂളിലേക്ക് തിരിച്ചെത്തിക്കുകയും ചെയ്യും. അക്കൗണ്ട് തുറന്ന എട്ട് വിദ്യാര്‍ഥികളുടെ പാസ് ബുക്ക് രക്ഷിതാക്കള്‍ക്ക് കൈമാറി. പി.ടി.എ. പ്രസിഡന്റ് ഷമീര്‍ തോണിക്കര അധ്യക്ഷനായി. ബാങ്ക് ഡയറക്ടര്‍ രാജകൃഷ്ണന്‍, ജീവനക്കാരായ ഇന്ദിര, പി.നജീബ്, പി.ടി.എ. അംഗങ്ങളായ നജ്മുന്നിസ, റുക്‌സാന, ബുഷ്‌റ, ഷൈമാബാനു, സ്‌കൂള്‍ മാനേജര്‍ പി.ജയശങ്കരന്‍, പ്രധാന അധ്യാപകന്‍ പി.യൂസഫ്, അധ്യാപകരായ മുഹമ്മദ് ഷാമില്‍, അബ്ദുല്‍ ഗഫൂര്‍, ആശ എന്നിവര്‍ സംസാരിച്ചു.