എല്‍.ആര്‍. ഡെപ്യുട്ടി കലക്ടറുടെ നേതൃത്വത്തില്‍ സ്ഥലപരിശോധന നടത്തി
മണ്ണാര്‍ക്കാട് : പ്രകൃതിമനോഹാരിത നിറഞ്ഞ കുരുത്തിച്ചാലില്‍ പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര പദ്ധതി ആരംഭിക്കാന്‍ ഇനി ഭൂമി കൈമാറ്റ കടമ്പ മാത്രം ബാക്കി. റവ ന്യു വകുപ്പ് തലത്തില്‍ ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കുമരംപുത്തൂര്‍ പഞ്ചായത്തിലെ പയ്യനെടം വില്ലേജില്‍ പദ്ധതിക്കായി കണ്ടെത്തിയ ഒന്നരയേക്കര്‍ മിച്ച ഭൂമി റവന്യു വകുപ്പ് വിനോദസഞ്ചാര വകുപ്പിന് കൈമാറിയാല്‍ വൈകാതെ തന്നെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനുള്ള നീക്കത്തിലാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡി.ടി.പി.സി.). കഴിഞ്ഞ ആഴ്ച എല്‍.ആര്‍. ഡെപ്യുട്ടി കളക്ടറുടെ നേതൃത്വ ത്തില്‍ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ജില്ലാ കളക്ട റേറ്റില്‍ നിന്നും സര്‍ക്കാരിലേക്ക് സമര്‍പ്പിക്കും. സ്ഥലപരിശോധന കഴിഞ്ഞതോടെ പദ്ധതിയെ കുറിച്ചുള്ള പ്രതീക്ഷയും വര്‍ധിച്ചു.
കാടിന്റെ വന്യതയില്‍ നിന്നും ഉത്ഭവിച്ച് കുളിരും തെളിമയുമായി ഒഴുകിയെത്തുന്ന കുന്തിപ്പുഴയുടെ കുരുത്തിച്ചാല്‍ ഭാഗം മനോഹരമാണ്. സൈലന്റ് വാലി മലനിരകളുടെ ഹരിതഭംഗിയും വറ്റാത്ത നീര്‍ച്ചാലുകളും കാഴ്ച സൗന്ദര്യത്തിന്റെ തുരുത്ത് സൃഷ്ടിക്കുന്ന ഇവിടേയ്ക്ക് ജില്ലയ്ക്ക് അകത്ത് നിന്നും പുറത്ത് നിന്നും ധാരാളം പേരെത്താറുണ്ട്. വി നോദസഞ്ചാരത്തിന്റെ ഈസാധ്യതകള്‍ കണക്കിലെടുത്ത് 2020ലാണ് ഡി.ടി.പി.സി. പരിസ്ഥിതി സൗഹൃദമായ വിനോദസഞ്ചാര പദ്ധതി നടപ്പിലാക്കാന്‍ മുന്‍കൈയെടുത്ത ത്. തുടര്‍ന്ന് റെവന്യു-വിനോദസഞ്ചാര വകുപ്പുകള്‍ ചേര്‍ന്ന് പ്രദേശത്ത് സര്‍വേ നടത്തു കയും രണ്ടരയേക്കര്‍ മിച്ച ഭൂമി കണ്ടെത്തുകയും ചെയ്തു. ഇതില്‍ നിന്നും ഒന്നരയേക്കര്‍ ഭൂമി പൊതുആവശ്യത്തിന് ഉപയോഗിക്കാന്‍ സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് അനുമതിയും നല്‍കുകയും ചെയ്തു. ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട നടപടികളാണ് ഇനി പൂര്‍ത്തി യാകാനുള്ളത്.
പദ്ധതി നടപ്പിലാക്കുന്നതിന് ഫണ്ട് തടസമല്ല. ഡി.ടി.പി.സി. ഒരു കോടിയോളം രൂപയുടെ പദ്ധതിയാണ് ആദ്യഘട്ടത്തില്‍ വിഭാവനം ചെയ്തിട്ടുള്ളത്. ജില്ലാ പഞ്ചായത്തും ഗ്രാമ പഞ്ചായത്തും പദ്ധതിക്ക് വേണ്ടി തുക വകയിരുത്തിയിട്ടുണ്ട്. വ്യൂപോയിന്റ്, പാര്‍ക്ക്, ഇരിപ്പിടങ്ങള്‍, സന്ദര്‍ശകര്‍ക്കുള്ള സുരക്ഷാസംവിധാനങ്ങള്‍ എന്നിവയാണ് ആദ്യം നടപ്പിലാക്കുക. പദ്ധതി യാഥാര്‍ത്ഥ്യമാകുമ്പോള്‍ മലയോരഗ്രാമത്തിലേക്ക് വികസത്തി ന്റെ വഴിയും തുറക്കും.ആദിവാസിജനതയുള്‍പ്പെടെ പ്രദേശത്ത് നൂറില്‍പരം കുടുംബ ങ്ങള്‍ താമസിക്കുന്നുണ്ട്. തദ്ധേശീയരുടെ കരകൗശല ഉല്‍പ്പന്നങ്ങള്‍ക്കും കാട്ടുതേന്‍ ഉള്‍പ്പടെയുള്ള വനവിഭവങ്ങളുടെ വിപണനത്തിനും സാധ്യതകള്‍ തുറക്കും. പദ്ധതിക്കാ യി ഡിടിപിസിയും ജില്ലാ പഞ്ചായത്തും കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്തും കൂട്ടായശ്രമ ങ്ങളാണ് നടത്തി വരുന്നത്.
