അലനല്ലൂര്‍: ഗ്രാമ പഞ്ചായത്ത് സമഗ്രവിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായ പ്രീപ്രൈമറി കലോത്സവം ലിറ്റില്‍ഫെസ്റ്റ് ഈ മാസം 26, 27 തീയതികളില്‍ അലനല്ലൂര്‍ ജി.എം.എല്‍.പി. സ്‌കൂളില്‍ നടക്കും. പഞ്ചായത്ത് പരിധിയില്‍ പ്രീപ്രൈമറി വിഭാഗം പ്രവര്‍ത്തിക്കുന്ന 14 വിദ്യാലയങ്ങളില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട കുരുന്നുകള്‍ വിവിധ ഇനങ്ങളില്‍ മാ റ്റുരയ്ക്കും. ആദ്യ ദിനം ഉച്ചയ്ക്ക് രണ്ട് മുതല്‍ അഞ്ച് മണി വരെ നൃത്തേതര ഇനങ്ങളും രണ്ടാം ദിനം രാവിലെ 9.30 മുതല്‍ നൃത്ത ഇനങ്ങളും അരങ്ങേറും. കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി കെ.ഹംസ ചെയര്‍മാനായും കെ.എ.സുദര്‍ശനകുമാര്‍ കണ്‍വീനറുമായി സ്വാഗതസംഘം രൂപീകരിച്ചു. യോഗം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിഷാബി ആറാട്ടുതൊടി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ എം. ജിഷ അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷന്‍ അബൂബക്കര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.ഹംസ, പി.എം.മധു, അലനല്ലൂര്‍ എജ്യുക്കേഷണല്‍ ആന്‍ഡ് ചാരിറ്റ ബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.തങ്കച്ചന്‍, ടി.കെ.മന്‍സൂര്‍, ദിവ്യ രാധാകൃഷ്ണന്‍, എസ്.ആര്‍. ഹബീബുള്ള, യൂസഫ് പുല്ലിക്കുന്നന്‍, സി.ടി. മുരളീധരന്‍, പ്രധാന അധ്യാപകന്‍ കെ.എ. സുദര്‍ശനകുമാര്‍, എന്‍.അബ്ബാസ് അലി തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!