തെങ്കര : വെള്ളാരംകുന്ന് യൂണിറ്റി നഗര്‍ രണ്ടാം വാര്‍ഷികം ആഘോഷിച്ചു. കരസേന യില്‍ 18 വര്‍ഷത്തിലധികം നോണ്‍ -കമ്മീഷന്റ് ഓഫിസറായി സേവനം അനുഷ്ഠിച്ച് വിരമിച്ച നാട്ടുകാരനായ സജി ചാക്കോയ്ക്ക് സ്വീകരണവും നല്‍കി. യൂണിറ്റി നഗറില്‍ നടന്ന പരിപാടി മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത ഉദ്ഘാടനം ചെയ്തു. യൂണിറ്റി നഗര്‍ പ്രസിഡന്റ് ഖാലിദ് തിരുത്തിക്കുന്നന്‍ അധ്യക്ഷനായി. സജി ചാക്കോയേയും ജീവകാരുണ്യ പ്രവര്‍ത്തകന്‍ കല്ലടി യൂസഫിനേയും ആദരിച്ചു. സിവി ല്‍ പൊലിസ് ഓഫിസറും നഗര്‍ വര്‍ക്കിങ് പ്രസിഡന്റുമായ ടി.മുഹമ്മദ് യാക്കൂബ് ലഹ രിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ട്രഷറര്‍ മഹേഷ് പൊന്നേത്ത് 203-24 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രക്ഷാധികാരികളായ ജില്ലാ പഞ്ചായത്ത് അംഗം ഗഫൂര്‍കോല്‍കളത്തില്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ മുഹമ്മദ് ചെറൂട്ടി, ഗ്രാമ പഞ്ചായത്ത് അംഗം സി.കെ.അബ്ദുല്‍ ഗഫൂര്‍, ഉപദേശക സമിതി അംഗ ങ്ങളായ സി.പി.എം. ഏരിയ സെന്റര്‍ അംഗം എം.വിനോദ്കുമാര്‍, സി.കെ.അബ്ദുല്‍ ഗഫൂര്‍, കെ.ബി.എം.സലീം, ചോലോത്തില്‍ മുഹമ്മദാലി, അഡ്വ.ഷമീര്‍ പഴേരി, ജനറല്‍ സെക്ര ട്ടറി സലീം മറ്റത്തൂര്‍, ജോയിന്റ് സെക്രട്ടറി കരീം മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികള്‍, കുടുംബസംഗമം, സ്‌നേഹവിരുന്ന് എന്നിവയും നടന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!