അലനല്ലൂര്‍ : നാല്‍പ്പത്തിനാലാമത് നിക്ഷേപ സമാഹരണ യജ്ഞത്തിന് കരുത്തേകാന്‍ അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ കുട്ടിക്കുടുക്ക നിക്ഷേപ പദ്ധതിയും. വിദ്യാര്‍ഥികളില്‍ സമ്പാദ്യശീലം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ അലനല്ലൂര്‍ സര്‍വീ സ് സഹകരണ ബാങ്ക് നടപ്പിലാക്കുന്ന കുട്ടിക്കുടുക്ക അലനല്ലൂര്‍ ഡീല്‍ അക്കാദമിയില്‍ തുടങ്ങി. അലനല്ലൂര്‍ വ്യാപാര ഭവനില്‍ നടന്ന പരിപാടി ബാങ്ക് പ്രസിഡന്റ് പി.പി.കെ. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.ശ്രീനിവാസന്‍ അധ്യക്ഷനായി.ഗ്രാമ പഞ്ചായത്ത് അംഗം പി.മുസ്തഫ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ബാബു മൈക്രോടെക്, ബാങ്ക് ഡയറക്ടര്‍മാരായ കെ.എ.സുദര്‍ശനകുമാര്‍, ടി.രാജകൃഷ്ണന്‍, ഷെറീന മുജീബ്, മാനേജര്‍ രാധിക, അക്കാദമി പ്രിന്‍സിപ്പല്‍ വിഷ്ണു, ബാങ്ക് ജീവനക്കാരായ നജീബ്, മന്‍സൂര്‍, നിഖില്‍, യാസീന്‍, ബീന, അക്കാദമി അധ്യാപ കരായ രാധാകൃഷ്ണന്‍, അജ്മല്‍, സുജിത്ത്, ജുനൈദ്, രാഹുല്‍, ആതിര തുടങ്ങിയവര്‍ സംസാരിച്ചു.