മണ്ണാര്‍ക്കാട് : മൂന്ന് പഞ്ചായത്തുകളിലേക്കുള്ള വൈദ്യുതി വിതരണം സുഗമമാക്കാന്‍ കഴിയുന്ന നിര്‍ദിഷ്ട കല്ല്യാണക്കാപ്പ് സബ് സ്റ്റേഷന്‍ പദ്ധതിയ്ക്കുള്ള സ്ഥലവുമായി ബന്ധ പ്പെട്ട് പൊതുമരാമത്ത് – വൈദ്യുതി വകുപ്പുകള്‍ സംയുക്ത പരിശോധനയ്ക്ക് നീക്കം. ഭൂമിയ്ക്ക് വേണ്ടിയുള്ള കെ.എസ്.ഇ.ബിയുടെ മാസങ്ങളായുള്ള ശ്രമങ്ങള്‍ നടന്ന് വരിക യാണ്. ഇതിനിടെയാണ് സ്ഥലത്ത് പരിശോധനയ്ക്ക് സാധ്യത തെളിയുന്നത്.
കുമരംപുത്തൂര്‍ പഞ്ചായത്തില്‍ കുമരംപുത്തൂര്‍ -ഒലിപ്പുഴ സംസ്ഥാനപാതയോരത്ത് അരിയൂര്‍ പാലത്തിന് സമീപം പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള അഞ്ച് സെന്റ് സ്ഥലമാണ് കെ.എസ്.ഇ.ബി. ആവശ്യപ്പെടുന്നത്. 33 കെ.വി, 11 കെ.വി. വൈദ്യു തി ലൈനുകള്‍ കടന്ന് പോകുന്നതിനാല്‍ അനുയോജ്യമായ ഈ സ്ഥലം ലഭ്യമാകുന്നതി ന് കെ.എസ്.ഇ.ബി. പൊതുമരാമത്ത് വകുപ്പിന് അപേക്ഷ സമര്‍പ്പിച്ചെങ്കിലും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുമെന്നതിനാല്‍ റോഡിനോട് ചേര്‍ന്നതും പുറമ്പോക്കു മായ സ്ഥലം പതിച്ച് നല്‍കരുതെന്ന 2009ലെ ഉത്തരവ് ചൂണ്ടിക്കാട്ടി പരിഗണിച്ചില്ല. നില വില്‍ പാത മലയോര ഹൈവേയായി മാറ്റുന്നതിന് കെ.ആര്‍.എഫ്.ബിയ്ക്ക് കൈമാറി യിരിക്കുകയാണ്. നിര്‍ദിഷ്ട സ്ഥലം നല്‍കുന്നതിന് കിഫ്ബി സന്നദ്ധത നേരത്തെ അറിയിച്ചിട്ടുണ്ട്.
മൂന്നര കോടിയോളം രൂപയാണ് സബ്സ്റ്റേഷന്‍ നിര്‍മാണ ചെലവ് കണക്കാക്കുന്നത്. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ കുമരംപുത്തൂര്‍, കോട്ടോപ്പാടം, തച്ചനാട്ടുകര പഞ്ചായ ത്തുകളിലെ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ഏറെ ഗുണമാകും. കുമരംപുത്തൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വേനല്‍ക്കാലങ്ങളിലുണ്ടാകുന്ന വോള്‍ട്ടേജ് ക്ഷാമം, ഉപയോഗത്തില്‍ ഏറ്റവും തിരക്കേറിയ സമയമായ വൈകിട്ട് ആറു മുതല്‍ രാത്രി പത്ത് മണി വരെ ഓവര്‍ലോഡ് വന്ന് ഫീഡര്‍ ഓഫാകുന്നത് മൂലമുണ്ടാകുന്ന പ്രതിസന്ധി എന്നിവയെല്ലാം പരിഹരിക്കാനും സാധിക്കും. അടുത്ത് തന്നെ നടക്കാന്‍ പോകുന്ന സ്ഥല പരിശോധന സംബന്ധിച്ച പൊതുമരാമത്ത് വകുപ്പിന്റെ റിപ്പോര്‍ട്ട് അനുകൂലമായാല്‍ സ്ഥലത്തിനായുള്ള കാത്തിരിപ്പിന് അറുതിയാകുമെന്നാണ് പ്രതീക്ഷ. അതിനിടെ സ്ഥലം ലഭ്യമാകുന്നതിന് മന്ത്രിതലത്തിലും ഉന്നത ഉദ്യോഗസ്ഥ തലത്തിലും ഇടപെടല്‍ നടന്നുവരുന്നതായാണ് വിവരം. നവകേരള സദസിലും സബ്സ്റ്റേഷനായി നിവേദനമെത്തിയിരുന്നു. ഈ ഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ കൂടിയുണ്ടാകണമെന്നും ജനകീയ ആവശ്യമുയരുന്നുണ്ട്.