മണ്ണാര്‍ക്കാട്: കേരളം ഉള്‍പ്പടെയുള്ള പ്രതിപക്ഷ സംസ്ഥാനങ്ങളിലെ രാജ്ഭവനുകള്‍ ബി. ജെ.പി. ക്യാംപ് ഓഫീസുകളായി മാറിയെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോ യ് വിശ്വം എം.പി. ‘ കടന്നാക്രമിക്കപ്പെടുന്ന പാര്‍ലമെന്ററി വ്യവസ്ഥ, രാഷ്ട്രീയചട്ടുക മാവുന്ന ഗവര്‍ണര്‍മാര്‍ ‘ എന്ന വിഷയത്തെ ആസ്പദമാക്കി സി.പി.ഐ. ജില്ലാ കൗണ്‍സി ലിന്റെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന സെമി നാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗവര്‍ണര്‍മാര്‍ രാഷ്ട്രീയ ചട്ടുകമാകുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് കേരള ഗവര്‍ ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അസാമാന്യമായ തൊലിക്കട്ടിയും അതിരുകവിഞ്ഞ വി ധേയത്വമാണ് രാഷ്ട്രീയ യജമാനന്‍മാരോട് അദ്ദേഹം പുലര്‍ത്തുന്നത്. ബി.ജെ.പി.യ്ക്കും ആര്‍.എസ്.എസിനും വേണ്ടി സര്‍വകലാശാലകളിലേക്ക് രാഷ്ട്രീയകള്ളകടത്ത് നട ത്താനുള്ള വേദിയായി രാജ്ഭവനെ മാറ്റി. അജഗളസ്തനം പോലെ ഗുണമൊന്നുമില്ലാത്ത വെറും അലങ്കാരംമാത്രമാണ് ഗവര്‍ണര്‍മാര്‍. ജനാധിപത്യഭാരതത്തില്‍ ഗവര്‍ണര്‍ പദവി ആവശ്യമില്ല. അതെടുത്തുകളയാനുള്ള സമയായി. പാര്‍ലമെന്ററി വ്യവസ്ഥകളോട് ബി.ജെ.പി.യ്ക്ക് സ്വപ്നത്തില്‍പോലും സ്‌നേഹമില്ല. ബാക്കിയെല്ലാം കാപട്യമാണ്. ഇത്ത രം രാഷ്ട്രീയം ജനാധിപത്യവിരുദ്ധവും എതിര്‍ക്കപ്പെടേണ്ടതുമാണ്. പാര്‍ലിമെന്ററി ജനാധിപത്യത്തിന് നേരെയുള്ള കടന്നാക്രമങ്ങളെ രാജ്യം കയ്യും കെട്ടി നോക്കി നില്‍ ക്കാന്‍ പാടില്ല. സൗന്ദര്യബോധമില്ലാതെ നിര്‍മിച്ചതും ആഡംബരങ്ങള്‍ നിറഞ്ഞതുമായ പുതിയ പാര്‍ലമെന്റ് മന്ദിരം രാക്ഷസകോട്ടയാണെന്നും അദ്ദേഹം പറഞ്ഞു.
സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.പി. സുരേഷ് രാജ് അധ്യക്ഷനായി. ഡോ.കെ.ടി. ജലീല്‍ എം.എല്‍.എ, കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം എന്നിവര്‍ മുഖ്യപ്രഭാ ഷണം നടത്തി. ചടങ്ങില്‍ സാഹിത്യകാരന്‍മാരായ കെ.പി.എസ്. പയ്യനെടം, എം.ജെ. ശ്രീചിത്രന്‍, സംസ്ഥാനസ്‌കൂള്‍ കലോത്സവവിജയികള്‍ എന്നിവരെ ആദരിച്ചു. മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ., സി.പി.ഐ. സംസ്ഥാന നേതാക്കളായ വി. ചാമുണ്ണി, ജോസ് ബേബി, ജില്ലാ അസി. സെക്രട്ടറി പൊറ്റശ്ശേരി മണികണ്ഠന്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ പി.അഹമ്മദ് അഷ്‌റഫ്, എം.ഉണ്ണീന്‍, അസീസ് ഭീമനാട്, വി.വി. ഷൗക്ക ത്തലി, പി.ശെല്‍വന്‍, എ. അയ്യപ്പന്‍, ടി.കെ. സുബ്രഹ്മണ്യന്‍, എ.കെ.അബ്ദുള്‍ അസീസ്, സദഖത്തുള്ള പടലത്ത് എന്നിവര്‍ സംസാരിച്ചു.