അലനല്ലൂര്‍: നെന്‍മിനിപ്പുറത്ത് അയ്യപ്പന്‍കാവ് താലപ്പൊലി മഹോത്സവത്തിന്റെ ബ്രോ ഷര്‍ പ്രകാശനവും ടോക്കണ്‍വിതരണവും നടത്തി.ട്രസ്റ്റി പട്ടല്ലൂര്‍ മനക്കല്‍ ദാമോദരന്‍ നമ്പൂതിരി മാസ്റ്റര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്‌നസത്താറിന് കൈമാറി പ്രകാശ നം ചെയ്തു.ആദ്യടോക്കണ്‍ എടത്തനാട്ടുകര യക്കംപൊതു വായില്‍ക്കളം യു. കെ. മോഹന്‍ദാസ് ഏറ്റുവാങ്ങി. ആഘോഷ കമ്മിറ്റി പ്രസിഡന്റ് കെ.ശങ്കരനാരായണന്‍ അധ്യക്ഷനായി. സെക്രട്ടറി ബാബു മൈക്രോടെക്, ഖജാന്‍ജി സി.ജി.മോഹനന്‍, പി.എം. സനല്‍കുമാര്‍, കെ.സുരേഷ്‌കുമാര്‍, അഡ്വ.വി.മനോജ്, രാജകൃഷ്ണന്‍ തലാപ്പില്‍, കെ. രവികുമാര്‍, പി.വിശ്വനാഥന്‍, അരവിന്ദാക്ഷന്‍ ചൂരക്കാട്ടില്‍, കെ.ജയമണികണ്ഠകുമാര്‍, പി.ശശിധരന്‍, സി.രാമദാസ്, പി.പത്മനാഭന്‍, ബിജു പുലിക്കാട്ടില്‍, പി.എം.ദാമോദരന്‍, പി.എം.ത്രിനേത്രന്‍, പി.ഹരിദാസ് തുടങ്ങിയവര്‍ സംസാരിച്ചു. ഫെബ്രുവരി പത്തിനാണ് ക്ഷേത്രത്തില്‍ താലപ്പൊലി ആഘോഷം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!