മണ്ണാര്‍ക്കാട് : നഗരത്തില്‍ ഗതാഗതക്കുരുക്ക് മുറുകുന്നത് യാത്രക്കാരെ പ്രയാസത്തിലാ ക്കുന്നു. കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ നഗരസഭാ ബസ്സ്റ്റാന്‍ഡ് പരിസരം മുതല്‍ കോടതിപ്പടി ജങ്ഷന്‍വരെയാണ് വാഹനങ്ങളുടെ തിരക്ക് അനുഭവപ്പെടുന്നത്. ദേശീയപാതയോരത്തായി സ്ഥിതിചെയ്യുന്ന ബസ്സ്റ്റാന്‍ഡിലേക്ക് വാഹനങ്ങള്‍ ഇറങ്ങു കയും കയറുകയും ചെയ്യുമ്പോഴാണ് ബസ്സ്റ്റാന്‍ഡ് പരിസരംമുതല്‍ പെട്ടെന്ന് വാഹന ത്തിരക്ക് അനുഭവപ്പെടുന്നത്. കൂടാതെ, കോടതിപ്പടി ജങ്ഷനില്‍നിന്ന് ചങ്ങലീരി ഭാഗത്തേക്കും തിരിച്ചുമുള്ള വാഹനങ്ങളെ ബസ്സ്റ്റാന്‍ഡ് പരിസരത്തേക്കും കുന്തിപ്പുഴ ഭാഗത്തേക്കും വഴിമാറ്റി വിടുമ്പോഴും തിരക്കനുഭവപ്പെടുന്നു. ഇവിടങ്ങളില്‍ പോലീസി ന്റെ സേവനമുണ്ടെങ്കിലും തിരക്കിന് യാതൊരു കുറവുമില്ല.
നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ കുന്തിപ്പുഴ ബൈപ്പാസ് വഴി വാഹനം തിരിച്ചുവിടാന്‍ കഴിഞ്ഞവര്‍ഷം നഗരസഭ ശ്രമിച്ചിരുന്നു. പിന്നീടത് പിന്‍വലിക്കുകയും ചെയ്തു. ചങ്ങലീരി ഭാഗത്തുനിന്നുവരുന്ന ജീപ്പ്, കാര്‍ മുതലായ വാഹനങ്ങളെ നമ്പിയാം കുന്ന് വഴി കുന്തിപ്പുഴ ഭാഗത്തേക്ക് തിരിച്ചുവിടുന്നത് മാത്രമാണ് നിലവില്‍ നടക്കുന്ന ഗതാഗതപരിഷ്‌കരണം. നഗരത്തില്‍ നടപ്പാതയോടുചേര്‍ന്നുള്ള അനധികൃത വാഹന പാര്‍ക്കിങ് ഗതാഗതക്കുരുക്കിന് മറ്റൊരു കാരണമാണ്. വ്യാപാരികള്‍ക്കും ഇത് ബുദ്ധി മുട്ട് സൃഷ്ടിക്കുന്നു.
