മണ്ണാര്‍ക്കാട് : കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ മണ്ണാര്‍ക്കാട് ഉപജില്ലാ കമ്മിറ്റി അധ്യാ പകര്‍ക്കായി കലാമേള സംഘടിപ്പിച്ചു. കോട്ടോപാടം കല്ലടി ഹയര്‍ സെക്കന്‍ഡറി സ്‌കൂ ള്‍ ഓഡിറ്റോറിയത്തില്‍ നടന്ന മേള സംസ്ഥാന ട്രഷറര്‍ ഹമീദ് കൊമ്പത്ത് ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡന്റ് സലീം നാലകത്ത് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി സിദ്ദീഖ് പാറോകോട്ടില്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ.പി.എ സലിം, സംസ്ഥാന സമിതി അംഗങ്ങളായള്ള കെ. എ മനാഫ്, സി.എച്ച് സുല്‍ഫിക്കര്‍ അലി, വി ദ്യാഭ്യാസ ജില്ല പ്രസിഡന്റ് സി.പി ശിഹാബുദ്ദീന്‍, എന്‍.ഷാനവാസലി, ഇ.ആര്‍ അലി, പി.അന്‍വര്‍ സാദത്ത്, ടി.പി മന്‍സൂര്‍, സ്‌കൂള്‍ മാനേജര്‍ കല്ലടി റഷീദ് , പി.അബ്ദുല്‍ സലാം, എന്നിവര്‍ സംസാരിച്ചു.

കവിതാ, കഥാ രചനയില്‍ തച്ചനാട്ടുകര ലെഗസി എ.യു.പി.എസ്സിലെ പി. അരീഫ, നാടന്‍ പാട്ട്, ദേശഭക്തി ഗാനം എന്നീ മല്‍സരങ്ങളില്‍ ഭീമനാട് ജി.യു.പി.എസ്സിലെ സി.എം. ബാസിമയും സംഘവും, ലളിത ഗാനത്തില്‍ നെല്ലിപ്പുഴ ഡി.എച്ച്.എസ്.എസ്സിലെ നൂര്‍ഷ, മാപ്പിളപ്പാട്ടില്‍ തിരുവിഴാം കുന്ന് എ.എം.എല്‍.പി.എസ്സിലെ റിസാന, മലയാള പ്രസംഗ ത്തില്‍ അട്ടപ്പാടി മുക്കാലി ചിണ്ടക്കി ജി.ടി.ഡബ്ല്യു.എല്‍.പി.എസ്സിലെ ഷംസുദ്ദീന്‍ എന്നി വര്‍ ഒന്നാം സ്ഥാനം നേടി.

മത്സരങ്ങള്‍ക്ക് ഉപജില്ലാ ഭാരവാഹികളായ കെ.യൂനസ് സലിം, കെ.ജി മണികണ്ഠന്‍, ടി.കെ അബ്ദുസ്സലാം, ഹാരിസ് കോലോതൊടി, ടി.അന്‍സാര്‍ ബാബു, പി.മുഹമ്മദാലി, കെ.വി ഇല്ലിയാസ്, ലെഫ്റ്റ് നന്റ് പി.ഹംസ, ടി.സാഹിറ എം.സബിത, പി. അബ്ദുല്‍ സലിം, മുനീര്‍ താളിയില്‍, യു. ഷംസുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!