മണ്ണാര്‍ക്കാട് : വൈദ്യുതിലൈനിന് മുകളില്‍ മരക്കൊമ്പ് നീക്കാനെത്തിയ കെ.എസ്.ഇ. ബി ജീവനക്കാരെ ആക്രമിച്ചെന്ന് പരാതി. സംഭവത്തില്‍ കുമരംപുത്തൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ അധികൃതര്‍ മണ്ണാര്‍ക്കാട് പൊലിസില്‍ പരാതി നല്‍കി. വെള്ളിയാഴ്ചയാണ് സംഭവം. കോട്ടോപ്പാടം പഞ്ചായത്തിലെ കണ്ടമംഗലം നാലുസെന്റ്ിലുള്ള ട്രാന്‍സ് ഫോര്‍മറില്‍ മദ്രസ ഭാഗത്ത് എല്‍ടി ലൈനിലേക്ക് മരക്കൊമ്പ് വീണത് പരിഹരിക്കാ നായാണ് ഓവര്‍സിയര്‍ പ്രകാശനും സഹപ്രവര്‍ത്തകരും എത്തിയത്. കണ്ടാലറിയാവു ന്ന സ്വകാര്യ വ്യക്തി ഇവരെ തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയും പരിക്കേല്‍പ്പിക്കു കയും ചെയ്‌തെന്നാണ് പരാതി. ഇതേ തുടര്‍ന്ന് കുമരംപുത്തൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസില്‍ നിന്നും പൊതുജനങ്ങള്‍ക്ക് ലഭിക്കേണ്ടിയിരുന്ന ആവശ്യസേവനങ്ങളും തടസപെടാനിടയായെന്നും അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് രാത്രിയോടെയാണ് പോലീ സില്‍ പരാതി നല്‍കിയത്