മണ്ണാര്‍ക്കാട് : വിദ്വേഷത്തിനെതിരെ ദുര്‍ഭരണത്തിനെതിരെ എന്ന പ്രമേയത്തില്‍ ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന യൂത്ത് മാര്‍ച്ച് നാളെ കോ ട്ടോപ്പാടത്ത് നിന്നും ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറി യിച്ചു. പത്ത് ദിവസം നീണ്ട് നില്‍ക്കുന്ന മാര്‍ച്ചില്‍ കാല്‍ലക്ഷത്തോളം യുവാക്കള്‍ അണിനിരക്കും. ജില്ലാ പ്രസിഡന്റ് പി.എം.മുസ്തഫ തങ്ങള്‍ ക്യാപ്റ്റനും, ജനറല്‍ സെക്ര ട്ടറി റിയാസ് നാലകത്ത് വൈസ് ക്യാപ്റ്റനും ട്രഷറര്‍ നൗഷാദ് വെള്ളപ്പാടം ഡയറക്ടറും, കെ.പി.എം.സലീം കോഡിനേറ്ററും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍ക്ക ളത്തില്‍ ചെയര്‍മാനുമായ ജാഥ കോട്ടോപ്പാടത്ത് നിന്നും തുടങ്ങി തൃത്താലയില്‍ സമാ പിക്കും.
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് കോട്ടോപ്പാടത്ത് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസി ഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. പദയാത്ര യുടെ ആദ്യദിനം വൈകിട്ട് ഏഴിന് നെല്ലിപ്പുഴയില്‍ സമാപിക്കും. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച കോങ്ങാട്, 24ന് പാലക്കാട്, 26ന് നെന്‍മാറ, ചിറ്റൂര്‍, 27ന് ആലത്തൂര്‍, തരൂര്‍, 28ന് ഒറ്റപ്പാലം, 29ന് ഷൊര്‍ണൂര്‍, 30ന് പട്ടാമ്പി എന്നീ നിയോജക മണ്ഡലങ്ങളില്‍ പര്യടനം നടത്തി തൃത്താല മണ്ഡലത്തില്‍ സമാപിക്കും.
മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, യൂത്ത് ലീഗ് സം സ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി തങ്ങള്‍, ദേശീയ മുസ് ലിം ലീഗ് ഓര്‍ ഗനൈസിങ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍, അബ്ദു സമദ് സമദാനി എം.പി, ദേശീയ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി അഡ്വ.ഫൈസല്‍ ബാബു, എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ, സി.എ.എം.എ. കരീം, കളത്തില്‍ അബ്ദുല്ല, മരക്കാര്‍ മാരായമംഗലം, ഇസ്മായില്‍ വയനാട്, ടി.പി.അഷ്‌റഫലി, കെ.എന്‍.എ.കാദര്‍, പി.കെ.നവാസ്, പി.എ.സലാം മാസ്റ്റര്‍, പി.എ. തങ്ങ ള്‍, എം.എം.ഹമീദ്, കെ.കെ.അസീസ്, പി.അന്‍വര്‍ സാദത്ത് എന്നിവര്‍ വിവിധ സമ്മേളന ങ്ങളില്‍ പങ്കെടുക്കും.
കേന്ദ്ര സര്‍ക്കാരിന്റെ വിദ്വേഷനിലപാടിനും കേരള സര്‍ക്കാരിന്റെ ജനദ്രോഹ നടപ ടികളിലും പ്രതിഷേധിച്ചാണ് യൂത്ത് മാര്‍ച്ച് സംഘടിപ്പിക്കുന്നതെന്നും ജില്ലയിലെ ജനകീ യ വിഷയങ്ങളെല്ലാം മാര്‍ച്ചില്‍ ചര്‍ച്ച ചെയ്യുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി റിയാസ് നാലകത്ത്, സീനിയര്‍ വൈസ് പ്രസിഡന്റ് കെ.പി.എം.സലീം, ജില്ലാ സെക്രട്ടറി നൗഫല്‍ കളത്തില്‍, മണ്ണാര്‍ ക്കാട് മണ്ഡലം പ്രസിഡന്റ് ഷമീര്‍ പഴേരി തുടങ്ങിയവര്‍ പങ്കെടുത്തു.