മണ്ണാര്‍ക്കാട് : സംസ്ഥാനത്തെ എല്ലാ ജില്ലയിലും കണ്‍സ്യൂമര്‍ ഫെഡിന്റെ ക്രിസ്മസ്, പുതുവത്സര ചന്തകള്‍ ആരംഭിക്കും. ഇതിന് സര്‍ക്കാര്‍ സഹായമായി 1.34 കോടി രൂപ അനുവദിച്ചു. നിത്യോപയോഗ സാധനങ്ങള്‍ വിലക്കുറച്ച് വിതരണം ചെയ്യാന്‍ സബ്സിഡി തുക ഉപയോഗിക്കും. ഉത്സവകാല വിപണി ഇടപെടലിന് 75 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. ഉത്സവകാല വില്‍പനയ്ക്കുശേഷം സബ്സിസി തുക അനുവദി ക്കുന്നതാണ് രീതി. ഇത്തവണ മുന്‍കൂറായിതന്നെ കണ്‍സ്യുമര്‍ഫെഡിന് തുക അനുവദി ച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!