കോട്ടോപ്പാടം : ഒന്ന് വില്ലേജിലെ അമ്പലപ്പാറ, ഇരട്ടവാരി, കരടിയോട്, കാപ്പുപറമ്പ് പ്രദേ ശങ്ങളിലെ തടഞ്ഞുവച്ച ഭൂനികുതി അടിയന്തിരമായി അടച്ച് കൊടുക്കണമെന്നാവശ്യ പ്പെട്ട് കോണ്‍ഗ്രസ് കോട്ടോപ്പാടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടോപ്പാടം ഒന്ന് വില്ലേജ് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ഡി.സി.സി. ജനറല്‍ സെക്രട്ടറി പി.അഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഉമ്മര്‍ മനച്ചിത്തൊടി അധ്യക്ഷനായി. ഡി.സി.സി. ജനറല്‍ സെക്രട്ടറി പി.ആര്‍.സുരേഷ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട്, സി.ജെ.രമേശ്, കൊച്ചുനാരായണന്‍ മാസ്റ്റര്‍, കെ.ജി. ബാ ബു മാസ്റ്റര്‍, എ.അസൈനാര്‍ മാസ്റ്റര്‍, ടി.കെ.ഇപ്പു. നൗഫല്‍ താളിയില്‍, സിജാദ് അമ്പല പ്പാറ, മണികണ്ഠന്‍ വടശ്ശേരി, ദീപഷിന്റോ, ഷാനിര്‍ കാപ്പുപറമ്പ്, ജോയ് പരിയാരത്ത്, ഫൈസല്‍ താളിയില്‍, യൂസഫ് പച്ചീരി, പി.ഉസ്മാന്‍, ഒ.പി.ബാബു, സാനിര്‍ ബാബു, സലീം വടശ്ശേരിപ്പുറം, സി.കെ.അസീസ് എന്നിവര്‍ സംസാരിച്ചു. പാരമ്പര്യമായി കൈവശം വെ ച്ചിരുന്നതും സ്ഥിരമായി നികുതി അടച്ചിരുന്നതുമായി ഭൂമിക്ക് എത്രയും വേഗം കരമട ക്കനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മണ്ഡലം പ്രസി ഡന്റ് ഉമ്മര്‍ മനച്ചിത്തൊടിയുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫിസര്‍ക്ക് നിവേദനവും സമര്‍പ്പിച്ചു.