മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് കേന്ദ്രമാക്കി പ്രാദേശിക ക്രിക്കറ്റ് താരങ്ങളെ വാര്‍ത്തെടുക്കു കയെന്ന ലക്ഷ്യത്തോടെ യൂനിറ്റി ക്രിക്കറ്റ് ലീഗ് നടത്തിയ നാലാം സീസണില്‍ സ്വരലയ ശിവന്‍കുന്ന് ജേതാക്കളായി. പുഞ്ചക്കോട് ബോഞ്ചേഴ്‌സ് ടീം റണ്ണേഴ്‌സ് അപ്പായി. മികച്ച താരമായി ഡോ.മിഥുന്‍, മികച്ച ബൗളര്‍ രഗീഷ്, ഫൈനല്‍ മാന്‍ ഓഫ് ദി മാച്ച് രാജീവ് എന്നിവരെ തിരഞ്ഞെടുത്തു. ഇന്ത്യന്‍പ്രീമിയര്‍ മാതൃകയിലാണ് മത്സരങ്ങള്‍ സംഘ ടിപ്പിച്ചത്. കളിക്കാര്‍ക്കും കാളികള്‍ക്കും ഉള്‍പ്പടെ ഭക്ഷണം ഒരുക്കിയിരുന്നു. പൊതു പ്രവര്‍ത്തകന്‍ ഗിരീഷ് ഗുപ്ത വിജയികള്‍ക്കുള്ള സമ്മാനദാനം നടത്തി. യൂനിറ്റി ക്രിക്കറ്റ് ലീഗ് സംഘാടക സമിതി ചെയര്‍മാന്‍ വി.രാജേഷ് അധ്യക്ഷനായി. ഭാരവാഹികളായ കെ.മുകേഷ്, അമീര്‍ ബാബു, മുജീബ്, നരേന്ദ്രന്‍, റഷീദ്, ബദര്‍ എന്നിവര്‍ നേതൃത്വം നല്‍കി.