മണ്ണാര്‍ക്കാട്: ഒരു മാസത്തെ സാമൂഹ്യസുരക്ഷ, ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യുമെ ന്ന് സംസ്ഥാന സര്‍ക്കാര്‍. പെന്‍ഷന്‍ നേരിട്ട് ലഭിക്കുന്നവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴിയും, അല്ലാതെയുള്ളവര്‍ക്ക് ബാങ്ക് അക്കൗണ്ടുവഴിയും തുക ലഭിക്കും. തൊള്ളായി രം കോടിയോളം രൂപയാണ് ഇതിനായി മാറ്റിവയ്ക്കുന്നത്. ക്രിസ്മസിനുമുമ്പ് എല്ലാ പെന്‍ ഷന്‍കാര്‍ക്കും തുക ലഭിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശിച്ച തായി ധനമന്ത്രി അറിയിച്ചു.സംസ്ഥാന സര്‍ക്കാര്‍ ഏഴര വര്‍ഷത്തില്‍ 57,400 കോടിയോ ളം രൂപ ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കായി വിതരണം ചെയ്തിട്ടുണ്ട്. 64 ലക്ഷം പേരാണ് പെന്‍ഷന്‍ ഡാറ്റാ ബേസിലുള്ളത്. മസ്റ്ററിങ് ചെയ്തിട്ടുള്ളവര്‍ക്കെല്ലാം പെന്‍ഷന്‍ ലഭിക്കും. മറ്റുള്ളവര്‍ക്ക് മസ്റ്ററിങ് പൂര്‍ത്തിയാക്കുന്ന മാസം തന്നെ പെന്‍ഷന്‍ ലഭിക്കും.