കരാര്‍ ഏറ്റെടുത്തിരിക്കുന്നത് കോഴിക്കോടുള്ള കമ്പനി

മണ്ണാര്‍ക്കാട് : നഗരത്തെ നിരീക്ഷണ കാമറ വലയത്തിലാക്കുന്നതിനുള്ള നഗരസഭയുടെ പദ്ധതി പുരോഗമനവഴിയില്‍. കാമറകള്‍ സ്ഥാപിക്കുന്നതിനുള്ള കരാര്‍ കോഴിക്കോടു ള്ള ഇന്‍ഫോസെക് ഇന്‍ഫ്രാ എന്ന കമ്പനി ഏറ്റെടുത്തു. പ്രവൃത്തി നടത്തുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍. പാലക്കാട് – കോഴിക്കോട് ദേശീയപാത 966ല്‍ ഇരുവശ ത്തായി നെല്ലിപ്പുഴ പാലത്തിനും കുന്തിപ്പുഴ പാലത്തിനും ഇടയിലുള്ള 3.5 കിലോ മീറ്റര്‍ ദൂരത്തി ലാണ് കാമറകള്‍ സ്ഥാപിക്കുക. രണ്ട് ആര്‍ട്ടി ഫിഷ്യല്‍ ഇന്റലിജന്‍സ് കാമറകളടക്കം 47 കാമറകളാണ് സ്ഥാപി ക്കുക. നെല്ലിപ്പുഴയിലും കുന്തിപ്പുഴയിലും സ്ഥാപിക്കുന്ന എ.ഐ കാമറകളിലെ ദൃശ്യങ്ങള്‍ നഗരസഭയ്ക്കും പൊലിസിനും ഒരുപോലെ ലഭ്യമാകും.

അതേ സമയം കാമറകള്‍ സ്ഥാപിക്കുന്നതിനും കേബിള്‍ ഉറപ്പിക്കുന്നതിനായി അമ്പത് കാലുകള്‍സ്ഥാപിക്കുന്നതിനുമായി ദേശീയപാത അധികൃതരുടെ അനുമതി ആവശ്യമാ ണ്. ഇത് സംബ ന്ധിച്ച് ഒരു മാസം മുമ്പ് നഗരസഭ മലപ്പുറത്തുള്ള ദേശീയപാത ഡിവിഷ നില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. അനുമതി നല്‍കുന്നതിന് സാങ്കേ തിക തടസങ്ങള്‍ ദേശീയാപാത അധികൃതര്‍ ഉന്നയിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. നഗരത്തില്‍ തെരുവു വിളക്കുകള്‍ സ്ഥാപിച്ചതിലെ കരാ റുമായി ബന്ധപ്പെട്ടും നിര്‍ദേശം നല്‍കിയിട്ടും നടപ്പാ തയുടെ കൈവരി കളിലും നെല്ലിപ്പുഴ, കുന്തിപ്പുഴ പാലങ്ങളുടെ കൈവരികളിലും മറ്റും സ്ഥാപിച്ചിട്ടുള്ള പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യാത്തതുമെല്ലാമാണ് ഇതിന് കാരണ മായി ചൂണ്ടിക്കാട്ടപ്പെടുന്നത്. അതേ സമയം നിയമപര മായി അനുമതി നേടിയെടുക്കാ ന്‍ ശ്രമിക്കുമെന്ന് നഗരസഭാ ചെയര്‍മാ ന്‍ സി.മുഹമ്മദ് ബഷീര്‍ അറിയിച്ചു.

ജനങ്ങളുടെ സുരക്ഷയും നഗര ത്തിന്റെ സൗന്ദര്യവല്‍ക്കരണത്തിന്റെയും ഭാഗമായാ ണ് നഗരസഭ നിരീക്ഷണ കാമറ പദ്ധതി വിഭാവനം ചെയ്തത്. ലഹരിക്കടത്ത് ഉള്‍പ്പടെ യുള്ള കുറ്റകൃത്യങ്ങള്‍, മാലിന്യനിക്ഷേപം, അനധികൃതപാര്‍ക്കിംഗ് എന്നിവയെല്ലാം തടയാനും നഗരത്തില്‍ സുരക്ഷ ഉറപ്പാക്കാനും നിരീ ക്ഷണ കാമറകള്‍ പൊലിസിനും സഹായകമാകും. 65 ലക്ഷം രൂപയാ ണ് പദ്ധതിക്കായി നീക്കിവെച്ചിട്ടുള്ളത്. പൊതുമരാ മത്ത് വകുപ്പ് ഇല ക്ട്രോണിക്സ് വിഭാഗത്തിനാണ് നിര്‍വഹണ ചുമതല. ഇവരില്‍ നിന്നാ ണ് ഒരു മാസം മുമ്പ് കോഴിക്കോടുള്ള കമ്പനി കരാര്‍ ഏറ്റെടുത്തത്. ആറ് മാസമാണ് പൂര്‍ത്തീകരണ കാലാവധി. ദേശീയ പാതയോരത്ത് കാമറകള്‍ കണ്ണ് തുറക്കുന്നതിനായി കാത്തിരിക്കു കയാണ് നഗരം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!