അലനല്ലൂര്‍: സ്വകാര്യ ബസില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എടത്തനാട്ടുകര കൊടിയംകുന്നില്‍ താമസിക്കുന്ന വട്ടത്തൊടിക വീട്ടില്‍ സറീ നയുടെ ഭര്‍ത്താവ് പീരാന്‍ ദസ്തഗീര്‍ (43) നാണ് മരിച്ചത്. മണ്ണാര്‍ക്കാട് നിന്നും എടത്തനാ ട്ടുകര യാത്രക്കിടെ ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് അപകടം.

ബസിന്റെ പിന്നിലെ ഓട്ടോമാറ്റിക് വാതില്‍ അടക്കാത്തതാണ് അപകടത്തിനിടയാക്കി യതെന്നാണ് പറയപ്പെടുന്നത്. തലക്കും വാരിയെല്ലിനും പരിക്കേറ്റ പീരാനെ വട്ടമ്പലം മദര്‍ കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പിന്നീട് വിദഗ്ധ ചികിത്സക്ക് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും ഇന്ന് വൈകുന്നേരത്തോടെ മരണ പ്പെടുകയായിരുന്നു. ഖബറടക്കം നാളെ ഉച്ചക്ക് ശേഷം കൊടിയംകുന്ന് ജുമാമസ്ജിദ് ഖബ ര്‍ സ്ഥാനില്‍ നടക്കും.മൂച്ചിക്കല്‍ ജി.എല്‍.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനി ശിഫ ഏക മകളാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!