മണ്ണാര്‍ക്കാട്: കേന്ദ്രത്തിന്റെ കേരളത്തോടുള്ള സാമ്പത്തിക അവഗണന അവസാനിപ്പി ക്കണമെന്ന് കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ 33-ാമത് ജില്ലാ സമ്മേളനം ആ വശ്യപ്പെട്ടു. തച്ചമ്പാറ കെ.ജി.എം. ഓഡിറ്റോറിയത്തില്‍ രണ്ടുദിവസമായി നടന്നു വന്ന സമ്മേളനത്തിന്റെ സമാപനദിവസമായ ഇന്ന് പൊതുചര്‍ച്ച നടന്നു. തുടര്‍ന്ന് സംഘടനാ റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയ്ക്ക് സംസ്ഥാന എക്സിക്യുട്ടീവ് അംഗം ആര്‍.കെ. ബിനുവും പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചകള്‍ക്ക് ജില്ലാ സെക്രട്ടറി എം.ആര്‍. മഹേഷ് കുമാറും മറുപടി പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ഡി. സുധീഷ്, സംസ്ഥാന സെക്രട്ട റിമാരായ കെ.നൗഷാദ് അലി, കെ.ബദറുന്നിസ, സംസ്ഥാന വൈസ് പ്രസിഡന്റ് എം.എ. അരുണ്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. തെരഞ്ഞെടുപ്പിന് സംസ്ഥാന എക്‌സിക്യുട്ടിവ് അംഗം കെ.പ്രഭാകരന്‍ നേതൃത്വം നല്‍കി. എം.ആര്‍.മഹേഷ് കുമാറിനെ ജില്ലാ സെക്രട്ട റിയായും കെ.അജിലയെ ജില്ലാ പ്രസിഡന്റായും ജി.പ്രദീപിനെ ജില്ലാ ട്രഷററായും തെര ഞ്ഞെടുത്തു. എം.ഗീത, എ.എം.അജിത്ത്, കെ.ബി.ബീന, നിതിന്‍ കണിച്ചേരി (വൈസ് പ്രസിഡന്റ്), പി.ജി.ഗിരീഷ്‌കുമാര്‍, വി.വിജയം, പി.പി.ഷാജു, പി.ബാലകൃഷ്ണന്‍ (ജോയി ന്റ് സെക്രട്ടറി). ഭാരവാഹികള്‍ക്ക് പുറമെ 28 അംഗ ജില്ലാ നിര്‍വാഹക സമിതി അംഗ ങ്ങളും 36 ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പടെ 74 അംഗ കമ്മിറ്റിയാണ് തെരഞ്ഞെടു ക്കപ്പെട്ടത്.