പാലക്കാട്: 2023-24 അധ്യയന വര്‍ഷം ഒന്‍പത്, 10 ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച നിബന്ധനകളുടെ അടിസ്ഥാ നത്തില്‍ സെന്‍ട്രല്‍ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. 2.5 ലക്ഷം രൂപ വരെ വാര്‍ ഷിക വരുമാനമുള്ള 2023-24 അധ്യയന വര്‍ഷം ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന പട്ടികജാ തി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് പുതുതായി അപേക്ഷിക്കാം. 2022-23 അധ്യയന വര്‍ഷം ഒമ്പതാം ക്ലാസില്‍ അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് ഈ വര്‍ഷം പത്താം ക്ലാ സിലേക്ക് പുതുതായി അപേക്ഷ നല്‍കാം. ഹോസ്റ്റല്‍ ഇന്‍മേറ്റ് ആണെങ്കില്‍ ഹോസ്റ്റല്‍ ഇന്‍മേറ്റ് സര്‍ട്ടിഫിക്കറ്റ്, ജാതി, വരുമാനം, ഭിന്നശേഷിക്കാരാണെങ്കില്‍ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനം മുഖേന 2024 ഫെബ്രുവരി 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ ബ്ലോക്ക്/നഗരസഭ പട്ടികജാതി വികസന ഓഫീസുകളില്‍നിന്ന് ലഭിക്കുമെന്ന് അസി. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505005.