അഗളി: അട്ടപ്പാടി ബ്ലോക്ക് ഭിന്നശേഷി നിര്‍ണയ മെഡിക്കല്‍ ക്യാംപും ഭിന്നശേഷിക്കാ ര്‍ക്കുള്ള യുഡിഐഡി അനുബന്ധ അദാലത്തും കോട്ടത്തറയിലെ പഞ്ചായത്ത് മണ്ഡ പത്തില്‍ നടന്നു. 287 അപേക്ഷകള്‍ ഓണ്‍ലൈനായി പരിഹരിച്ചു. 107 പേര്‍ക്ക് പുതിയ അപേക്ഷ സമര്‍പ്പിക്കാന്‍ സൗകര്യമൊരുക്കി. അദാലത്ത് മുഖേനെ 64 പേര്‍ക്കും മെഡി ക്കല്‍ ബോര്‍ഡ് വഴി 187 പേര്‍ക്കും ഭിന്നശേഷി സര്‍ട്ടിഫിക്കറ്റും യുഡിഐഡി കാര്‍ഡും ക്യാംപില്‍ അനുവദിച്ചു. ജില്ലയിലെ വിവിധ ആശുപത്രികളില്‍ നിന്നുള്ള പത്ത് അംഗം മെഡിക്കല്‍ സംഘമാണ് സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിച്ചത്. ഡിസംബര്‍ 25 മുതല്‍ അക്ഷ യ സെന്ററുകള്‍ മുഖേനയോ നേരിട്ടോ യുഡിഐഡി പോര്‍ട്ടലിലൂടെ സര്‍ട്ടിഫിക്കറ്റു കള്‍ ഡൗണ്‍ലോഡ് ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചു. കേരള സാമൂഹ്യ സുരക്ഷാ മിഷന്‍, ആരോഗ്യവകുപ്പ്, വനിതാ ശിശു വികസന വകുപ്പ്, സാമൂഹ്യനീതി വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോ ടെയാണ് ക്യാംപ് സംഘടിപ്പിച്ചത്. കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി സൂപ്രണ്ട് ഡോ.പത്മനാഭന്‍, കെ.എസ്.എസ്.എം. ജില്ലാ കോഡിനേറ്റര്‍ മൂസ പതിയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്.എസ്.കാളിസ്വാമി കേരള സാമൂഹ്യസുരക്ഷാ മിഷന്‍, കോട്ടത്തറ ട്രൈബല്‍ ഹോസ്പിറ്റല്‍, വനിതാ ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ക്യാംപിന് നേതൃത്വം നല്‍കി.