മണ്ണാര്‍ക്കാട് : ഒരു വര്‍ഷത്തിനിടെ കുമരംപുത്തൂര്‍ – ഒലിപ്പുഴ സംസ്ഥാന പാതയുടെ പരിപാലനത്തിനായി പൊതുമരാമത്ത് വകുപ്പ് മെയിന്റനന്‍സ് വിഭാഗത്തിന്റെ മേല്‍ നോട്ടത്തില്‍ ചെലവഴിച്ചത് മുപ്പത് ലക്ഷത്തിലധികം രൂപ. രണ്ട് തവണ ടാര്‍ ഉപയോഗി ച്ചുള്ള അറ്റകുറ്റപണിയും, മൂന്ന് തവണ ബോള്‍ഡറും മറ്റുമിട്ട് കുഴികള്‍ അടയ്ക്കകയും ചെയ്തു. കൂടാതെ മഴക്കാലത്ത് പാതയോരത്തെ അഴുക്കുചാല്‍ വൃത്തിയാക്കല്‍, കാട് വെട്ടി നീക്കല്‍ തുടങ്ങിയ നിരവധി പ്രവൃത്തികള്‍ക്കായാണ് ഇത്രയും തുക ചെലവഴി ച്ചതെന്ന് കരാറുകാരന്റെ പ്രതിനിധി അറിയിച്ചു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മാസ ത്തിലാണ് പ്രവൃത്തി കരാറായത്. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ കാലാവധി പൂര്‍ത്തിയാ യെങ്കിലും മൂന്ന് മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ച് നല്‍കി. ഇത് അവസാനിച്ച ഘട്ടത്തില്‍ ചുങ്കം മുതല്‍ കൊളപ്പറമ്പ് ഭാഗം വരെയുള്ള ഭാഗത്തെ കുഴികള്‍ ടാര്‍ ഉപയോഗിച്ച് നി കത്തി കഴിഞ്ഞ ദിവസം അറ്റകുറ്റപണി നടത്തി റോഡ് ഗതാഗതയോഗ്യമാക്കുകയും ചെയ്തു.

മലയോര ഹൈവേയായി മാറാന്‍ പോകുന്ന സംസ്ഥാന പാതയിലെ കുഴികള്‍ യാത്രയ്ക്ക് വലിയ വെല്ലുവിളി തീര്‍ത്തിരുന്നു. കോട്ടോപ്പാടം ടൗണിന് സമീപത്തും, ഭീമനാട്, അലന ല്ലൂര്‍ ഭാഗങ്ങളിലെല്ലാം കുഴികള്‍ നിറഞ്ഞ സ്ഥിതി വിശേഷമായിരുന്നു. മുന്‍വര്‍ഷങ്ങളി ല്‍ വര്‍ഷം രണ്ട് പേരുടെ ജീവനാണ് ഈ റോഡില്‍ പൊലിഞ്ഞത്. ജീവന്‍ അപഹരിച്ച റോഡിന്റെ ശോച്യാവസ്ഥയ്ക്കെതിരെ ശക്തമായ പ്രതിഷേധവും ഉയര്‍ന്നിരുന്നു. പി ന്നീട് റോഡിന്റെ പരിപാലന ചുമതല പൊതുമരാമത്ത് വകുപ്പ് മെയിന്റനന്‍സ് വിഭാ ഗത്തിന് നല്‍കി. ഇവര്‍ റോഡ് അറ്റകുറ്റപണിക്കായി ഒരുവര്‍ഷം തുടര്‍ച്ചയായി മേല്‍നോ ട്ടം വഹിക്കുന്ന കരാറായി പ്രവൃത്തി വിവിധ റോഡുകളുടെ കൂട്ടത്തില്‍ ടെന്‍ഡറും ചെയ്തു. ഒന്നിലധികം തവണ ടെന്‍ഡര്‍ ചെയ്തതിന് ശേഷമാണ് റോഡ് പരിപാലനത്തിന് കരാറുകാരനെ ലഭിച്ചത്.

കുമരംപുത്തൂര്‍ ഒലിപ്പുഴ പാതയില്‍ മണ്ണാര്‍ക്കാട് താലൂക്ക് പരിധിയില്‍പെടുന്ന 16 കി ലോ മീറ്റര്‍ ദൂരത്തില്‍ 13.5 മീറ്റര്‍ ഭാഗം മെയിന്റനന്‍സ് വിഭാഗവും അവശേഷിക്കുന്ന ഭാഗം കുമരംപുത്തൂര്‍ സെക്ഷനുമാണ് കഴിഞ്ഞ ഒരുവര്‍ഷം അറ്റകുറ്റപണി നടത്തിയത്. കുഴികള്‍ വലിയ കാലതാമസമില്ലാതെ അടയ്ക്കുകയും മഴ മാറി നിന്ന ഘട്ടത്തില്‍ ടാര്‍ ഉപയോഗിച്ച് അറ്റകുറ്റപണി നടത്തിയതും ഇതുവഴിയുള്ള യാത്രയെ ഒരു പരിധി വരെ സുഗമമാക്കുകയും ചെയ്തു. മലയോര ഹൈവേ നിര്‍മാണ പ്രവൃത്തികള്‍ ഉടന്‍ ആരംഭി ക്കുമെന്നാണ് വിവരം. കഴിഞ്ഞ മാസം അലനല്ലൂരില്‍ എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. വിളിച്ച് ചേര്‍ത്ത യോഗത്തില്‍ പ്രവൃത്തികള്‍ മൂന്ന് മാസം കൊണ്ട് ആരംഭിക്കുമെന്നാണ് കേരള റോഡ് ഫണ്ട് ബോര്‍ഡ് അധികൃതര്‍ അറിയിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!