മണ്ണാര്‍ക്കാട് : നവകേരള സദസ് ഒരു പുനരുദ്ധാരണ യാത്രയാണെന്ന് തോന്നുന്നില്ലെന്നും മറിച്ച് കേരള സംസ്ഥാനം എങ്ങിനെയിരിക്കുന്നുവെന്ന് കാണാനുള്ള ചിലരുടെ യാത്ര മാത്രമാണെന്നും പാലക്കാട് രൂപതാ മെത്രാന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍. കത്തോ ലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി നടത്തുന്ന അതിജീവന യാത്രയ്ക്ക് മണ്ണാര്‍ക്കാട് നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കത്തോലിക്കാ കോ ണ്‍ഗ്രസ് നടത്തുന്ന അതിജീവനയാത്ര കേരള വികസന യാത്രയും നവകര്‍ഷക സദസു മാണ്. ഏതെങ്കിലും പ്രത്യേക സമുദായത്തിലെ മനുഷ്യര്‍ മാത്രം ഉള്‍പ്പെട്ടവരല്ല കര്‍ഷക ര്‍. കര്‍ഷകരുടെ വേദന പൊതുസമൂഹത്തിന്റെത് കൂടിയാണ്. ക്രൈസ്തവ സമുദായ ത്തിന്റെ ശാക്തീകരണം രാജ്യത്തിന്റെ വികസനത്തിനും വളര്‍ച്ചയ്ക്കും അത്യാന്താ പേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കത്തോലിക്ക കോണ്‍ഗ്രസ് രൂപത പ്രസിഡന്റ് തോമസ് ആന്റ്ണി അധ്യക്ഷനായി. രൂപത ഡയറക്ടര്‍ ഫാ. ചെറിയാന്‍ ആഞ്ഞിലിമൂട്ടില്‍ ആമുഖ പ്രഭാഷണം നടത്തി. ഗ്ലോബല്‍ വൈസ് പ്രസിഡന്റ് പ്രാഫ. ജോസുകുട്ടി ജെ. ഒഴുകയില്‍ വിഷയാവതരണം നടത്തി. ജാഥാ ക്യാപ്റ്റനായ കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം മറുപടി പ്രസംഗം നടത്തി. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ അജോ വട്ടുകുന്നേല്‍, ഗ്ലോബല്‍ ഡയറക്ടര്‍ ഫാ.ഫിലിപ്പ് കവിയില്‍, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി രാജീവ് കൊച്ചുപറമ്പില്‍, മംഗലം ഡാം ഫൊറോന ഡയറക്ടര്‍ ഫാ. സജി വട്ടുകളം, കത്തോലിക്ക കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് ഫൊറോന ഡയറക്ടര്‍ റവ. ഫാ. രാജു പുളിക്കത്താഴെ, രൂപത കോ ഓര്‍ഡിനേറ്റര്‍ അഡ്വ. ബോബി പൂവ്വത്തിങ്കല്‍, രൂപത ജനറല്‍ സെക്രട്ടറി ജീജോ അറയ്ക്കല്‍, രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സണ്ണി നെടുംപുറം, കെ.സി.വൈ.എം മിജാര്‍ക്ക് പ്രതിനിധി എബിന്‍ കണിവയലില്‍, മാതൃവേദി രൂപത ജനറല്‍ സെക്രട്ടറി ബീന തകരപ്പള്ളി,രൂപത എക്സിക്യൂട്ടീവ് അംഗം ജോമി മാളിയേക്കല്‍ എന്നിവര്‍ സംസാരിച്ചു.