അഗളി : വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ പുതൂരില്‍ സ്ത്രീസുരക്ഷാ സെമിനാര്‍ നടത്തി. കമ്മ്യൂണിറ്റി ഹാളില്‍ നടന്ന സെമിനാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മുഹമ്മദ് ബഷീര്‍ അധ്യക്ഷനാ യി. ലഹരിയുടെ വിപത്ത്- പെണ്‍കുട്ടായ്മയിലൂടെ ചെറുത്തുനില്‍ക്കാം എന്ന വിഷയ ത്തില്‍ വനിതാ കമ്മീഷന്‍ റിസര്‍ച്ച് ഓഫിസര്‍ എ.ആര്‍.അര്‍ച്ചനയും പോഷ് ആക്ട്- സ്ത്രീ സംരക്ഷണ നിയമങ്ങള്‍ എന്ന വിഷയത്തില്‍ അഗളി പൊലിസ് സീനിയര്‍ ഓഫി സര്‍ എ.സി.സുന്ദരിയും സംസാരിച്ചു. ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങള്‍, ലഹരി ക്ക് അടിമയാകുന്നതിന്റെ കാരണങ്ങള്‍, ഒരു വ്യക്തി എങ്ങനെ ലഹരിയിലേക്ക് ആക ര്‍ഷിക്കപ്പെടുന്നു, എങ്ങനെ ആസക്തിയിലേക്ക് നയിക്കുന്നു, പെണ്‍കൂട്ടായ്മകള്‍ രൂപീക രിച്ച് ഇതിലൂടെ വിവിധ വകുപ്പുകളുടെ സഹായത്തോടെ ഈ വിപത്തിനെതിരെ പോരാ ടാമെന്നതിനെയെല്ലാം കുറിച്ച് പ്രതിപാദിച്ചു. പൊലിസ്, എക്‌സൈസ്, കുടുംബശ്രീ എന്നീ സംവിധാനങ്ങളുടെ സഹായത്തോടെ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് പെണ്‍കൂട്ടായ്മ കള്‍ രൂപീകരിക്കുന്നതിനും ബോധവല്‍ക്കരണ ക്ലാസ് നടത്തുന്നതിനും വീടുകളിലും മറ്റുമായി നടക്കുന്ന അനധികൃതമദ്യവില്‍പന തടയിടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള നിര്‍ദേശങ്ങളും ഉയര്‍ന്നു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!