മണ്ണാര്‍ക്കാട് : കല്ലടിക്കോട് കാട്ടുശ്ശേരി അയ്യപ്പന്‍കാവ് ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് ഞായറാഴ്ച പാലക്കാട് – കോഴിക്കോട് ദേശീയപാതയില്‍ വാഹന ഗതാഗതത്തിന് നിയന്ത്രണമുണ്ടായിരിക്കുമെന്ന് കല്ലടിക്കോട് പൊലിസ് അറി യിച്ചു. ഉച്ച തിരിഞ്ഞ് മൂന്ന് മണി മുതല്‍ രാത്രി 10 മണി വരെയാണ് ഗതാഗത നിയന്ത്രണം. പാലക്കാട് ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പടെയുള്ള വലിയ വാഹനങ്ങള്‍ മുണ്ടൂര്‍ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് കോങ്ങാട്, തിരുവാഴിയോട്, ശ്രീകൃഷ്ണപുരം, ആര്യമ്പാവ് വഴി പോകണം. കോഴിക്കോട് ഭാഗത്ത് നിന്നും പാലക്കാടിലേക്ക് വരുന്ന ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പടെയുള്ള വലിയ വാഹന ങ്ങള് ആര്യമ്പാവ് ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് തിരുവാഴിയോട്, കോങ്ങാട്, മുണ്ടൂര്‍ വഴി പാലക്കാട് ഭാഗത്തേക്ക് പോകേണ്ടതാണമെന്നും കല്ലടിക്കോട് പൊലിസ് അറി യിച്ചു.