അഗളി : ആദിവാസി കൂട്ടായ്മയായ തമ്പ് പ്രസിദ്ധീകരിച്ച് വനാവകാശ നിയമവും ആദി വാസികളും എന്ന കൈപുസ്തകം പ്രകാശനം ചെയ്തു. മൂലക്കൊമ്പ് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ പുതൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനില്‍കുമാര്‍ ഊരു മൂപ്പന്‍ രാമന് പുസ്തകം നല്‍കി പ്രകാശനം നിര്‍വഹിച്ചു. 2006ല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ട് വന്ന വനാവകാശ നിയമം ഏറ്റവും ലളിതമായാണ് പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുള്ളത്. ചോദ്യം, ഉത്തരം എന്നിങ്ങനെ നിയമത്തെ കുറിച്ച് മനസ്സിലാക്കാവുന്ന ആഖ്യാനശൈ ലിയിലാണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. രാജേന്ദ്രപ്രസാദാണ് പുസ്തകത്തിന്റെ എഡി റ്റര്‍. പ്രകാശന ചടങ്ങില്‍ തമ്പ് കണ്‍വീനര്‍ കെ.എ.രാമു അധ്യക്ഷനായി. രാജു മൂലക്കൊ മ്പ്, ബി.ഉദയകുമാര്‍, സോമന്‍ താഴെതുടുക്കി, മൂലക്കൊമ്പ് എഫ്.ആര്‍.സി. ഭാരവാഹി കള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!