കുമരംപുത്തൂര്‍ : കുളപ്പാടത്ത് തീപിടിത്തത്തില്‍ ഓട്മേഞ്ഞ് വീട് ഭാഗികമായി കത്തി നശിച്ചു. പൂന്തിരിത്തിക്കുന്ന് കരിവാന്കളം പത്മിനിയുടെ വീട്ടിലാണ് തീപിടിത്തമു ണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണം. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. വീടിന്റെ മുറിയോട് ചേര്‍ന്നുള്ള മെയില്‍ സ്വിച്ചില്‍ നിന്നാണ് അഗ്നിബാ ധയുണ്ടായത്. കട്ടില്, ബെഡ്, അലമാര, വീടിന്റെ ആധാരം, റേഷന്‍കാര്‍ഡ് ഉള്‍പ്പടെ യുള്ള വിലപ്പെട്ട രേഖകള്‍, തുണികള്‍, പ്ലാസ്റ്റിക് പാത്രങ്ങള്‍, അയ്യായിരം രൂപയും അഗ്നി ക്കിരയായി. വീടിന്റെ കഴുക്കോലും പട്ടികകളും കത്തി നശിച്ചു. രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. അയല്‍വാസികളും നാട്ടുകാരും ഓടിയെത്തിയാണ് തീയണച്ചത്. വിവരമറിയിച്ച പ്രകാരം ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയിരുന്നു. ഗ്രാമ പഞ്ചായത്ത്, വില്ലേജ് ഓഫിസ് അധികൃതരും ജനപ്രതിനിധികളും വീട് സന്ദര്‍ശിച്ചു.