അഗളി: അട്ടപ്പാടിയിലെ ഊരുകള്‍ കേന്ദ്രീകരിച്ചു നടത്തിയ മികവുത്സവത്തില്‍ 1925 ഓളം പേര്‍ സാക്ഷരത പരീക്ഷ എഴുതി. 179 ഊരുകളില്‍ നിന്നായാണ് 1925 പഠിതാക്കള്‍ പരീക്ഷ എഴുതിയത്. ഈ ഘട്ടത്തില്‍ പരീക്ഷ എഴുതാന്‍ കഴിയാത്തവരെ 2024 മാര്‍ച്ചില്‍ നടക്കുന്ന പരീക്ഷക്ക് പരിശീലനം നല്‍കി പങ്കെടുപ്പിക്കാനാണ് തീരുമാനം. അട്ടപ്പാടിയി ലെ ഊരുകളില്‍ നൂറു ശതമാനം സാക്ഷരത കൈവരിക്കാന്‍ സാധിക്കുന്ന രീതിയിലാ ണ് കുടുംബശ്രീയും സാക്ഷരതാ മിഷനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് നടപ്പിലാ ക്കുന്നത്. ആദിവാസി ഊരുകളിലെ നിരക്ഷരരായവരെ സാക്ഷരതയിലേക്ക് നയിക്കാന്‍ സാക്ഷരതാ മിഷനുമായി കൈകോര്‍ത്ത് കുടുംബശ്രീ നടപ്പാക്കുന്ന അട്ടപ്പാടി ആദിവാ സി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായാണ് പഠിതാക്കളെ കണ്ടെത്തിയത്. അട്ടപ്പാടി യിലെ സാക്ഷരതാ പ്രവര്‍ത്തങ്ങള്‍ക്ക് കുടുംബശ്രീ അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ ബി. എസ്. മനോജ്, കോ -ഓര്‍ഡിനേറ്റര്‍ കെ.ജെ. ജോമോന്‍, സാക്ഷരതാ മിഷന്‍ കോ-ഓര്‍ഡി നേറ്റര്‍ മനോജ് സെബാസ്റ്റ്യന്‍, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ പാര്‍വതി എന്നിവരാണ് നേതൃത്വം നല്‍കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!