മണ്ണാര്‍ക്കാട് : ദേശീയപാതയില്‍ കുമരംപുത്തൂര്‍ ചുങ്കത്ത് വില്ലേജ് വളവിലുണ്ടാകുന്ന വാഹനാപകടങ്ങള്‍ക്ക് പരിഹാരണം കാണണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് അംഗം ഗഫൂര്‍ കോല്‍ക്കളത്തില്‍ പൊതുമരാമത്ത് എന്‍.എച്ച്. വിഭാഗം ചീഫ് എഞ്ചി നീയര്‍ക്ക് നിവേദനം നല്‍കി. ആവശ്യമായ സിഗ്നലുകളും ഡിവൈഡറുകളും സ്ഥാ പിക്കണം. പ്രദേശത്ത് റോഡ് നിര്‍മാണത്തില്‍ വന്നിട്ടുള്ള അശ്രദ്ധയും റോഡ് സുരക്ഷാ മാര്‍ഗങ്ങളുടെ ലംഘനവുമാണ് തുടര്‍ച്ചയായ അപകടങ്ങള്‍ക്ക് കാരണം. റോഡ് സുര ക്ഷാ അതോറിറ്റിയുടെയും നാറ്റ്പാകിന്റെയും നിര്‍ദേശങ്ങളും ഉപദേശങ്ങളും പാലിക്ക പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കണം. വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ കാല്‍നടയാത്രക്കാര്‍ ക്കായി നടപ്പാത നിര്‍മിക്കുന്ന പ്രവൃത്തിയും നടപ്പിലാക്കണം. ഇക്കാര്യങ്ങള്‍ക്കായി സംസ്ഥാന എന്‍.എച്ച്. വിഭാഗം വിദഗ്ദ്ധ സമിതി സംഭവ സ്ഥലം സന്ദര്‍ശിക്കണമെന്നും ജില്ലാ പഞ്ചായത്ത് അംഗം നിവേദനത്തില്‍ ആവശ്യപ്പെട്ടു.