മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ ചുങ്കത്ത് വില്ലേജ് ഓഫിസിന് മുന്നിലെ വളവില്‍ അപ കടങ്ങള്‍ ഇല്ലാതാക്കാന്‍ ദേശീയാപാത അതോറിറ്റി അടിയന്തിരമായി ഇടപെടണമെന്ന് കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടു. ഇവിടെ അപകടങ്ങള്‍ സംഭവിക്കുമ്പോഴെല്ലാം ദേശീയപാത അതോറിറ്റി, റോഡ് നവീകരണം നടത്തിയ യു. എല്‍.സി.സി.എസ് അധികൃതര്‍ എന്നിവരുമായി ബന്ധപ്പെടുകയും അപകടങ്ങള്‍ തട യാന്‍ നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് പരിശോധന നടത്താനോ നടപടികള്‍ സ്വീകരിക്കാനോ അധികൃതര്‍ തയ്യാറായിട്ടില്ലെ ന്ന് ഭരണസമിതി അംഗങ്ങള്‍ പറഞ്ഞു. സ്ഥലം അപകടമേഖലയായി പ്രഖ്യാപിച്ച് മുന്ന റിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം. റോഡില്‍ ഗ്രിപ്പിടണമെന്നും നടപടിയില്ലെങ്കില്‍ ജനകീയ പ്രക്ഷോഭത്തിന് രംഗത്തിറങ്ങുമെന്നും ഭരണസമിതി വ്യക്തമാക്കി. ഗ്രാമ പ ഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സഹദ് അരിയൂര്‍, പി.എം.നൗഫല്‍ തങ്ങള്‍, പഞ്ചായത്ത് അംഗങ്ങളായ രാജന്‍ ആമ്പാടത്ത്, ടി.കെ.മുഹമ്മദ് ഷെമീര്‍, പൊതുപ്രവ ര്‍ത്തകന്‍ സേതു തുടങ്ങിയവര്‍ അപകടസ്ഥലം സന്ദര്‍ശിച്ചു.