മണ്ണാര്‍ക്കാട് : എം.പിയുടെ പ്രത്യേക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭീമനാട് സ്‌കൂളിലെ വി ദ്യാര്‍ഥികള്‍ക്ക് രാജ്യതലസ്ഥാനം കാണാന്‍ അവസരമൊരുക്കി വി.കെ.ശ്രീകണ്ഠന്‍ എം. പി. സ്‌കൂളില്‍ പഠനമികവു തെളിയിച്ച പത്ത് വിദ്യാര്‍ഥികളും കൂടെ അഞ്ച് അധ്യാപക രുമാണ് എം.പിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ഡല്‍ഹി സന്ദര്‍ശിച്ചത്. രാഷ്ട്രപതി ഭവന്‍, രാജ്ഘട്ട്, ഗാന്ധിസ്മൃതി, ഇന്ത്യാഗേറ്റ്, കുത്തബ് മിനാര്‍, ഇന്ദിരാഗാന്ധി മ്യൂസിയം, ചെങ്കോട്ട, വീര്‍ഭൂമി, കിസാന്‍ഘട്ട്, ജന്തര്‍ മന്ദിര്‍, ലോട്ടസ് ടെംപിള്‍, താജ് മഹല്‍, യമുനാ നദി, ആഗ്ര കോട്ട എന്നിവടങ്ങള്‍ സംഘം സന്ദര്‍ശിച്ചു. പാര്‍ലമെന്റ് ശീതകാല സമ്മേള നത്തില്‍ സന്ദര്‍ശക ഗ്യാലറിയിലിരുന്ന് സഭാ നടപടികള്‍ വീക്ഷിക്കുന്നതിനുള്ള പ്രത്യേ ക അവസരവും എം.പി. ഒരുക്കി നല്‍കി. പഴയ പാര്‍ലമെന്റിലെ ലോകസഭ, സെന്‍ട്രല്‍ ഹാള്‍, രാജ്യസഭ എന്നിവയിലെ ഓരോ ഭാഗങ്ങളും ഒപ്പം നടന്ന് എം.പി. വിദ്യാര്‍ഥികള്‍ക്ക് വിശദീകരിച്ചു നല്‍കി. മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരം ഉള്‍പ്പടെ പ്രമുഖരെ പരിചയപ്പെ ടാനും ഫോട്ടോയെടുക്കുന്നതിനും അവസരമൊരുക്കി. ഏഴാം ക്ലാസ് വിദ്യാര്‍ഥികളായ കെ.അനാമിക, എ.എം ഷയാന്‍, പി. മിന്‍ഹ ഫാത്തിമ, പി. കീര്‍ത്തന, കെ. ധനഞ്ജയന്‍, കെ. ഫാത്തിമ ഹനാന്‍, ആര്‍ ദേവിപ്രിയ, കെ.പി ഹയഫാത്തിമ, ആര്‍.ശ്രീനന്ദ, ഇ. ഹസ്ബിന്‍ അധ്യാപകരായ എം.സബിത, കെ.സി.മുഹമ്മദ് അഷ്‌റഫ്, ടി.ഉമ്മുസല്‍മ, കെ.വിനോദ്, സി.വലീദ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. യാത്ര, ഭക്ഷണം, താമസം എന്നിവയുടെയെല്ലാം ചെലവുകള്‍ എം.പിയാണ് വഹിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!