തച്ചനാട്ടുകര : പട്ടികജാതി വയോജന ആരോഗ്യ പദ്ധതിക്ക് തച്ചനാട്ടുകര ഗ്രാമ പഞ്ചാ യത്തില്‍ തുടക്കമായി. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പദ്ധതി പ്രകാരം ഗ്രാമ പഞ്ചായത്ത് പരിധിയിലെ 60 വയസ് പൂര്‍ത്തിയായ പട്ടികജാതി വിഭാഗക്കാരായ മുഴുവന്‍ വയോജനങ്ങള്‍ക്കും ആവശ്യമുള്ള ആയുര്‍വേദ മരുന്നുകള്‍ സൗജന്യമായി വിതരണം ചെയ്യും. പദ്ധതിയുടെ ഗുണഭോക്താക്കളെ തെര ഞ്ഞെടുക്കുന്നതിന്റെ ഭാഗമായി മുറിയംകണ്ണി ആയുര്‍വേദ ഡിസ്പന്‍സറിയുടെ നേതൃ ത്വത്തില്‍ പ്രത്യേക പരിശോധനാ ക്യാംപുകള്‍ നടത്തി. 300 ഗുണഭോക്താക്കളെ കണ്ടെ ത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം.സലീം ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്ഥിരം സമിതി ചെയര്മാന് സി.പി.സുബൈര്‍ അധ്യക്ഷനായി.വാര്‍ഡ് മെമ്പര്‍ എം.സി രമേഷ്, ജനപ്രതിനിധികളായ എ.കെ വിനോദ്, സി.പി ജയ, ഇ.എം നവാസ്, ഡോ. ദിനേ ഷന് തുടങ്ങിയവര്‍ പങ്കെടുത്തു.