മണ്ണാര്‍ക്കാട് : മാരക ലഹരിമരുന്നായ മെത്താംഫിറ്റമിനുമായി യുവാവ് മണ്ണാര്‍ക്കാട് പൊലിസിന്റെയും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡിന്റേയും പിടിയിലായി. മലപ്പുറം അരക്കുപറമ്പ് റാവുത്തര്‍ വീട്ടില്‍ എ.എസ്. സഫ്‌വാന്‍ (26) ആണ് അറസ്റ്റിലായത്. ഇയാ ളില്‍ നിന്നും 2.60 ഗ്രാം മെത്താംഫിറ്റമിന്‍ കണ്ടെടുത്തു. ഇന്നലെ രാവിലെ 11നാണ് സംഭ വം. നെല്ലിപ്പുഴ പാലത്തിന് സമീപം സംശയാസ്പദമായ നിലയില്‍ കണ്ട യുവാവിനെ മണ്ണാ ര്‍ക്കാട് എസ്.ഐ. വി.വിവേകിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരു ദ്ധമായ കാര്യങ്ങളാണ് പറഞ്ഞത്. തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് ലഹരി മരു ന്ന് കണ്ടെടുത്തത്. ഇയാള്‍ ബെംഗ്‌ളുരുവില്‍ നിന്നും കെ.എസ്.ആര്‍.ടി.സി. ബസിലാണ് മയക്കുമരുന്ന് എത്തിച്ചതെന്നും വില്‍പ്പന നടത്തുകയായിരുന്നു ഉദ്ദേശമെന്നുമാണ് പൊ ലിസില്‍ നിന്നും ലഭ്യമാകുന്ന വിവരം. എസ്.ഐ.വി. വിവേകിനൊപ്പം സി.പി.ഒ. മുബാ റക്, ഡ്രൈവര്‍ അഷ്‌റഫ് എന്നിവരും ഉണ്ടായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!