മദര്‍ കെയറിന്റെ ചരിത്രത്തിലെ പുതിയ അധ്യായം
മണ്ണാര്‍ക്കാട് : ആറാം മാസത്തില്‍ ജനിച്ച 620 ഗ്രാം ഭാരമുള്ള കുഞ്ഞിന് മദര്‍കെയര്‍ ആ ശുപത്രിയില്‍ പുതുജന്‍മം. നാളിതുവരെയുള്ള ആശുപത്രിയുടെ ചരിത്രത്തില്‍ പുതിയ ഒരധ്യായവും പിറന്നു. മദര്‍കെയര്‍ ആശുപത്രിയിലെ ഗൈനക്കോളജി , ശിശുരോഗ വി ഭാഗം ഡോക്ടര്‍മാരുടെ ആത്മാര്‍പ്പണത്തോടെയുള്ള വിദഗ്ദ്ധപരിചരണമാണ് ആറ്റാശ്ശേ രി സ്വദേശിനിയുടെ പെണ്‍കുഞ്ഞിനെ ജീവന്റെ തുരുത്തിലേക്കെത്തിച്ചത്.
ഗര്‍ഭധാരണത്തിന്റെ നാലാം മാസത്തില്‍ ഗര്‍ഭാശയ ദൗര്‍ബല്യത്തിനുള്ള ചികിത്സ തേ ടിയാണ് ആറ്റാശ്ശേരി സ്വദേശിന് മദര്‍കെയര്‍ ആശുപത്രിയിലേക്കെത്തിയത്. പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ.പി.ടി. റജീനയുടെ നേതൃത്വത്തില്‍ ഇവര്‍ക്ക് ചികിത്സ നല്‍കി. കുറച്ച് നാള്‍ കിടത്തി ചികിത്സക്ക് വിധേയമായി മടങ്ങുകയും ചെയ്തു. എന്നാല്‍ ഗര്‍ഭധാ രണം 25 ആഴ്ചയും അഞ്ച് ദിവസമായപ്പോള്‍ യുവതിക്ക് പ്രസവ വേദന വരികയും ഉടന്‍ മദര്‍കെയര്‍ ആശുപത്രിയിലേക്ക് എത്തുകയും ചെയ്തു. ഡോ.പി.ടി.റെജീനയുടെ നേതൃ ത്വത്തില്‍ പ്രസവമെടുത്തു. ഓഗസ്റ്റ് 25നാണ് കുഞ്ഞ് പിറന്നത്. എന്നാല്‍ കുഞ്ഞ് ശ്വാസ മെടുത്തിരുന്നില്ല. വേഗം തന്നെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലേ ക്ക് മാറ്റി. സി.പി.ആര്‍ നല്‍കി പ്രമുഖ ശിശുരോഗ വിദഗ്ദ്ധന്‍ ഡോ.വി. വിനീതിന്റെ നേ തൃത്വത്തില്‍ ചികിത്സ ആരംഭിച്ചു. 54 ദിവസം തുടര്‍ച്ചയായി കുഞ്ഞിന് ഓക്സിജന്‍ നല്‍ കി. ഇത്രയും നാള്‍ ഒരു കുഞ്ഞിന് ഓക്സിജന്‍ നല്‍കുന്നത് ആശുപത്രിയില്‍ ഇതാദ്യമാണെ ന്ന് അധികൃതര്‍ പറഞ്ഞു.
ജനിക്കുമ്പോള്‍ കുഞ്ഞിന് 620 ഗ്രാം മാത്രമാണ് തൂക്കമുണ്ടായിരുന്നത്. ഒരാഴ്ച പിന്നിട്ടപ്പോ ള്‍ 200 ഗ്രാം കുറയുകയും ചെയ്തത് ആശങ്കയുയര്‍ത്തിയെങ്കിലും ഡോ.വിനിതീന്റെ നേ തൃത്വത്തില്‍ പ്രത്യേകവും വിദഗ്ദ്ധവുമായ ചികിത്സകളിലൂടെ കുഞ്ഞിനെ ജീവിതത്തി ലേക്ക് മടക്കി കൊണ്ട് വരികയായിരുന്നു. ഇന്ന് അവള്‍ക്ക് 90 നാള്‍ തികഞ്ഞു. ഭാരം രണ്ട് കിലോയും. ജീവനിലേക്കുള്ള മടക്കം അസാധ്യമെന്ന് കരുതിയിരുന്നിടത്ത് മദര്‍കെയര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടേയും നഴ്സുമാരുടെയും മറ്റ് ആരോഗ്യപ്രവര്‍ത്തകരുടേ യും ആത്മാര്‍ത്ഥമായ പരിചരണത്തിലൂടെ വെല്ലുവിളികളെ അതിജീവിച്ച അവള്‍ അമ്മയ്ക്കും ബന്ധുക്കള്‍ക്കുമൊപ്പം ആശുപത്രിയില്‍ നിന്നും വിടുതല്‍ വാങ്ങി. അവളു ടെ 90-ാം നാള്‍ കേക്ക് മുറിച്ച് ആശുപത്രി മാനേജ്മെന്റ് ആഘോഷമാക്കി. കൈനിറയെ സമ്മാനങ്ങള്‍ നല്‍കിയാണ് അവളെ വീട്ടിലേക്ക് യാത്രയാക്കിയത്. ഹോസ്പിറ്റല്‍ ഡയറ ക്ടര്‍ ജാക്വലിന്‍ തോമസ്, ജനറല്‍ മാനേജര്‍ റിന്റോ തോമസ്, ഗൈനക്കോളജിസ്റ്റ് ഡോ. പി.ടി.റജീന, ശിശുരോഗ വിദഗ്ദ്ധരായ ഡോ.എന്‍.വിനീത്, ഡോ.നിഷാദ് അലി, ഡോ. ഫ്രാന്‍സിസ് കുര്യന്‍, അഡ്മിനിസ്ട്രേറ്റര്‍ വിനോദ്, പി.ആര്‍.മാനേജര്‍ രാജീവ് തുടങ്ങിയ വര്‍ പങ്കെടുത്തു.