മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ സ്‌റ്റേജ് മത്സരങ്ങള്‍ നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടങ്ങി. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ അധ്യ ക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ഗഫൂര്‍ കോല്‍ക്കളത്തില്‍, നഗരസഭാ സ്ഥിരം സമിതി ചെയര്‍മാന്‍ ഹംസ കുറുവണ്ണ, കൗണ്‍സിലര്‍മാരായ മുഹമ്മദ് ഇബ്രാഹിം, മുജീബ്, സിന്ധു, റെജീന, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ജയരാജന്‍ നാമത്ത്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി.അബൂബക്കര്‍, ജനറല്‍ കണ്‍വീനര്‍ കെ.മുഹമ്മദ് കാസിം, നജാത്ത് മാനേജര്‍ അബ്ദുസമദ് ഹാജി, അഡ്വ.ടി.എസിദ്ദീഖ്, പഴേരി ഷെരീഫ് ഹാജി, അബ്ബാസ് ഹാജി, ടി.എസലാം മാസ്റ്റര്‍, എ.ആര്‍ രവിശങ്കര്‍, കെ.മുഹമ്മദലി, നൗഷാദ് വെള്ളപ്പാടം, എ.മുഹമ്മദലി, അധ്യാപക സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. നെല്ലിപ്പുഴ ഡി.എച്ച്.എസ് സ്‌കൂളിലെ അധ്യാപകര്‍ അവതരിപ്പിച്ച സ്വാ ഗതഗാനം ശ്രദ്ധേയമായി. 15 വേദികളിലായി 117 സ്‌കൂളുകളില്‍ നിന്നുള്ള 4600 ഓളം പ്രതിഭകളാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ദേശബന്ധു ഹൈസ്‌കൂളും, ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെ ക്കന്ററിയും മുന്നേറുന്നു.ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ദേശബന്ധു എച്ച്.എസ് 67 പോയി ന്റ് നേടി ഒന്നാം സ്ഥാനത്തും, എം.ഇ.ടി എച്ച്.എസ് 66 പോയിന്റുമായി രണ്ടാം സ്ഥാന ത്തും, എം.ഇ.എസ് എച്ച്.എസ് 61 പോയിന്റുമായി മൂന്നാം സ്ഥാനത്തും തുടരുന്നു. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ കുമരംപുത്തൂര്‍ കല്ലടി എച്ച്.എസ്.എസ് 94 പോയി ന്റുമായി ഒന്നാം സ്ഥാനത്തും, എം.ഇ.എസ്.എച്ച്.എസ്.എസ് 85 പോയിന്റുമായി രണ്ടാം സ്ഥാന ത്തും, പൊറ്റശേരി ജി.എച്ച്.എസ്.എസ് 80 പോയിന്റുമായി മൂന്നാം സ്ഥാനത്തും തുടരു ന്നു. കലോത്സവം ബുധനാഴ്ച സമാപിക്കും.