മണ്ണാര്‍ക്കാട് : സഹകരണപ്രസ്ഥാനങ്ങളുടെ കരുത്ത് വിളിച്ചോതി മണ്ണാര്‍ക്കാട് നഗരത്തി ല്‍ നടന്ന വര്‍ണശബളമായ ഘോഷയാത്രയോടെ എഴുപതാമത് അഖിലേന്ത്യാ സഹകര ണ വാരാഘോഷത്തിന് ജില്ലയില്‍ സമാപനമായി. മണ്ണാര്‍ക്കാട് സര്‍ക്കിള്‍ സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ കോടതിപ്പടിയില്‍ നിന്നും പൊതുസമ്മേളന നഗരിയായ റൂറല്‍ ബാങ്ക് നാട്ടുചന്ത അങ്കണം വരെ നടത്തിയ ഘോഷയാത്രയില്‍ സഹകരണ സം ഘം ജീവനക്കാരും സഹകാരികളും വകുപ്പ് ഉദ്യോഗസ്ഥരും ഉള്‍പ്പടെ നൂറ് കണക്കിന് പേര്‍ അണിനിരന്നു.

പൊതുസമ്മേളനം വി.കെ.ശ്രീകണ്ഠന്‍ എം.പി. ഉദ്ഘാടനം ചെയ്തു. സഹകരണമേഖലയെ തകര്‍ക്കാനുള്ള ശ്രമങ്ങളെ തടയാന്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരും സഹകരണ ബാങ്കുകളും ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന കൂട്ടായ്മകള്‍ ആവശ്യ മാണ്. സഹകരണപ്രസ്ഥാനം വളര്‍ന്നുവരേണ്ടത് നമ്മുടെ ആവശ്യമാണെന്നും ജന വി ശ്വാസം ഏറ്റെടുത്ത് അപാതകള്‍ പരിഹരിച്ച് മുന്നോട്ട് പോകണമെന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.

എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. അധ്യക്ഷനായി. കെ.ടി.ഡി.സി. ചെയര്‍മാന്‍ പി.കെ.ശശി, സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് എബ്രഹാം മാത്യു, സംസ്ഥാനസഹകരണ യൂണിയന്‍ പ്രതിനിധി ഇ.എന്‍.രവീന്ദ്രന്‍, മണ്ണാര്‍ക്കാട് സര്‍ക്കിള്‍ ചെയര്‍മാന്‍ എം. പുരുഷോത്തമന്‍, സെക്രട്ടറി കെ.ജി. സാബു, സഹകരണസംഘം ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ പി. ഉദയന്‍, നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍, അഹമ്മ ദ് അഷ്റഫ് എന്നിവര്‍ സംസാരിച്ചു. വിവിധ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, യൂണിയ ന്‍ പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു. വിവിധ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, യൂനിയന്‍ പ്രതിനിധികള്‍ എന്നിവരു പങ്കെടുത്തു. ചടങ്ങില്‍ താലൂക്കിലെ മികച്ച സം ഘങ്ങള്‍ക്കുള്ള അവാര്‍ഡുകളും 100 വര്‍ഷം പൂര്‍ത്തിയാക്കിയ സംഘങ്ങള്‍ക്കുള്ള അ വാര്‍ഡുകളും വിതരണം ചെയ്തു.തുടര്‍ന്ന് പാലക്കാട് സ്വരലയ ഓര്‍ക്കസ്ട്രയുടെ മ്യൂസി ക്കല്‍ നൈറ്റും അരങ്ങേറി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!