മണ്ണാര്‍ക്കാട് : വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമി തി കാസര്‍കോട് നിന്നും തിരുവനന്തപുരം സെക്രട്ടറിയേറ്റിലേക്ക് നടത്തുന്ന അതിജീവ നയാത്രയ്ക്ക് ഡിസംബര്‍ 15ന് മണ്ണാര്‍ക്കാട് സ്വീകരണം നല്‍കും. വന്യജീവി ആക്രമണ ങ്ങളില്‍ നിന്നും കര്‍ഷകരെ സംരക്ഷിക്കുക, സ്വകാര്യ കൃഷിഭൂമിയിലെത്തി കാര്‍ഷി ക വിളകള്‍ക്ക് നാശനഷ്ടം വരുത്തുന്ന വന്യമൃഗങ്ങളില്‍ നിന്നും കൃഷി ഭൂമി സംരക്ഷി ക്കാനുള്ള അവകാശം കര്‍ഷകര്‍ക്ക് നല്‍കുക, കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ന്യായവില ലഭ്യമാക്കുക, ജെ.ബി.കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക തുടങ്ങിയ ആവശ്യ ങ്ങള്‍ ഉന്നയിച്ചാണ് അതിജീവന യാത്ര നടത്തുന്നത്. സ്വീകരണപരിപാടിയുടെ വിജയ ത്തിനായി കത്തോലിക്ക കോണ്‍ഗ്രസ് മണ്ണാര്‍ക്കാട്, കാഞ്ഞിരപ്പുഴ, പൊന്നംകോട്, താ വളം, ഒറ്റപ്പാലം ഫൊറോനകളുടെ നേതൃത്വത്തില്‍ സ്വാഗത സംഘം രൂപീകരിച്ചു. തോ മസ് ആന്റണി ചെയര്‍മാനായും അജോ വട്ടുകുന്നേലിനെ ജനറല്‍ കണ്‍വീനറുമായും ജോമി മാളിയേക്കല്‍, സ്റ്റാന്‍ലി വാകാനില്‍, ആനന്ത് ജോസ്, അഡ്വ. ബേബി പൂവ്വത്തി ങ്കല്‍ എന്നിവര്‍ വിവിധ കണ്‍വീനര്‍മാരായും തിരഞ്ഞെടുത്തു. മണ്ണാര്‍ക്കാട് പെരിമ്പടാ രി കല്‍പ്പനാ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗം ഫൊറോന ഡയറക്ടര്‍ ഫാ.രാജു പുളിക്കത്താഴെ ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് തോമസ് ആന്റണി അധ്യക്ഷനാ യി. ബെന്നി ചിറ്റേട്ട്, ജോസ് കാഞ്ഞിരത്തിങ്കല്‍, ഷാജു പഴുക്കാത്തറ, തോമസ് അറയ്ക്ക ല്‍, ഡേവിസ് മംഗലന്‍ എന്നിവര്‍ സംസാരിച്ചു. മണ്ണാര്‍ക്കാട്, ഒറ്റപ്പാലം, താവളം, കാഞ്ഞി രപ്പുഴ ഫൊറോന ഭാരവാഹികളും യൂനിറ്റ് ഭാരവാഹികളും പങ്കെടുത്തു.