മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ പഞ്ചായത്തിലേക്ക് നിര്‍വഹണ ഉദ്യോഗസ്ഥരെ നിയമി ക്കാന്‍ വൈകുന്നതിനെതിരെ ഭരണസമിതിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫി സ് പൂട്ടിയിട്ട് പ്രതിഷേധിച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെ ഗ്രാമ പഞ്ചായത്ത് പ്രസി ഡന്റ് കെ.കെ.ലക്ഷ്മിക്കുട്ടിയുടെ നേതൃത്വത്തിലായിരുന്നു സമരം. സ്ഥലത്തെത്തിയ പൊലിസ് ഓഫിസിന്റെ താക്കോല്‍ ആവശ്യപ്പെട്ടെങ്കിലും നിയമനകാര്യത്തില്‍ ഉറപ്പ് ലഭിക്കാതെ തുറക്കില്ലെന്ന് ഭരണസമിതി അംഗങ്ങള്‍ നിലപാടെടുത്തു. ഇതേ തുടര്‍ന്ന് ജോലിക്കെത്തിയ ഉദ്യോഗസ്ഥര്‍ക്ക് ഓഫിസില്‍ പ്രവേശിക്കാനാകാതെ പുറത്ത് നില്‍ ക്കേണ്ടി വന്നു.
നാല് മാസത്തോളമായി നിര്‍വഹണ ഉദ്യോഗസ്ഥരായ അസി.സെക്രട്ടറി, ഹെഡ് ക്ലാര്‍ക്ക് എന്നിവരുടെ തസ്തികയില്‍ ആളില്ല. ഇതിനാല്‍ ഓഫിസിന്റെ ദൈനംദിന പ്രവര്‍ത്ത നങ്ങള്‍ അവതാളത്തിയി. അസി.സെക്രട്ടറി, ഹെഡ്ക്ലാര്‍ക്ക് മുഖാന്തിരമെല്ലാം ജനങ്ങള്‍ ക്ക് ലഭ്യമാകേണ്ട സേവനങ്ങളും ആനുകൂല്ല്യങ്ങളും ജനങ്ങളിലെത്തിക്കാന്‍ കഴിയാത്ത സ്ഥിതിവിശേഷവുമുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ ക്ക് നിവേദനം നല്‍കിയിട്ടും നിയമനത്തിന് നടപടിയായില്ല. പ്രമോഷന്‍ ലിസ്റ്റ് വരാത്ത താണ് നിയമനം വൈകുന്നതിന് കാരണമായി അറിയുന്നത്. നിലവില്‍ തച്ചമ്പാറ പഞ്ചാ യത്ത് അസിസ്റ്റന്റ് സെക്രട്ടറിക്കാണ് കുമരംപുത്തൂര്‍ പഞ്ചായത്തിന്റെ ചുമതല നല്‍ കിയിട്ടുള്ളത്. എന്നാല്‍ സ്ഥിരം ഉദ്യോഗസ്ഥരെയാണ് വേണ്ടതെന്നാണ് ഭരണസമിതി യുടെ നിലപാട്. നിയമനകാര്യത്തില്‍ അധികൃതര്‍ സ്വീകരിക്കുന്ന നിലപാടില്‍ പ്രതി ഷേധിച്ചാണ് ഭരണ സമിതി അംഗങ്ങള്‍ പഞ്ചായത്ത് ഓഫിസ് പൂട്ടിയിട്ട് സമരം നടത്തി യത്.
വിവരമറിഞ്ഞ് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ 11 മണിയോടെ സമരം അവസാനിപ്പിച്ചു. പിന്നീട് എം.എല്‍.എയും പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ചര്‍ച്ചയും നടത്തി. പ്രശ്നത്തിന് ഒരാഴ്ചക്കുള്ളില്‍ പരിഹാരം കാണാമെന്ന് പഞ്ചായത്ത് അഡീഷണല്‍ ഡയറക്ടര്‍ അറിയ ച്ചതായി എം.എല്‍.എ പറഞ്ഞു. മൂന്ന് ദിവസത്തിനകം പ്രമോഷന്‍ ലിസ്റ്റ് പുറത്തിറങ്ങും. ഇതില്‍ കുമരംപുത്തൂര്‍ പഞ്ചായത്തിലേക്കുള്ള ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്തും. ഒ രാഴ്ചക്കുള്ളില്‍ നിയമനമുണ്ടാകുമെന്നാണ് അഡിഷണല്‍ ഡയറക്ടര്‍ ഉറപ്പു നല്‍കിയിട്ടു ള്ളതെന്ന് എം.എല്‍.എ പറഞ്ഞു. അല്ലാത്ത പക്ഷം തദ്ദശേ സ്വയംഭരണ വകുപ്പ് മന്ത്രിയെ നേരില്‍ കാണാനും ധാരണയായി.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ലക്ഷ്മിക്കുട്ടി, വൈസ് പ്രസിഡന്റ് ഡി.വിജയ ലക്ഷ്മി, സ്ഥിരം സമിതി അധ്യക്ഷരായ സഹദ് അരിയൂര്‍, പി.എം.നൗഫല്‍ തങ്ങള്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രാജന്‍ ആമ്പാടത്ത്, സിദ്ധിഖ് മല്ലിയില്‍, റസീന വറോടന്‍ തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി. മണ്ണാര്‍ക്കാട് സി.ഐ. എ.അനീഷിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘവും സ്ഥലത്തെത്തിയിരുന്നു.