മണ്ണാര്‍ക്കാട് : ഒന്നിലധികം തവണ ടെന്‍ഡര്‍ ചെയ്തിട്ടും ഫലമില്ലാത്തതിനാല്‍ കുന്തിപ്പുഴ യിലെ പോത്തോഴിക്കാവ് തടയണയില്‍ ഷട്ടറുകള്‍ സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷ ണിക്കാന്‍ ഒരുങ്ങി കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത്. ഇതിനുള്ള നടപടികള്‍ പുരോഗമി ക്കുന്നു. അടുത്തയാഴ്ച ക്വട്ടേഷന്‍ ക്ഷണിക്കും. വിവിധ പ്രവൃത്തികള്‍ക്ക് ക്വട്ടേഷന്‍ ക്ഷ ണിക്കുന്നതിലാണ് തടയണയില്‍ ഷട്ടറുകള്‍ സ്ഥാപിക്കുന്നതും ഉള്‍പ്പെടുത്തുന്നത്.
കുമരംപുത്തൂര്‍ പഞ്ചായത്തിലെ പതിനെട്ട് വാര്‍ഡുകളിലേക്കും ജലവിതരണം കുന്തി പ്പുഴയെ ആശ്രയിച്ചാണ്. കഴിഞ്ഞ മഴക്കാലത്തിന് മുമ്പ് മരപ്പലക കൊണ്ടുള്ള ഷട്ടറുകള്‍ പഞ്ചായത്ത് അധികൃതര്‍ എടുത്തുമാറ്റുകയും പകരം ആധുനിക രീതിയിലുള്ള ഫൈ ബര്‍ ഷട്ടറുകള്‍ സ്ഥാപിക്കാനും തീരുമാനിക്കുകയും ചെയ്തത്. എട്ടു ഷട്ടറുകളാണ് സ്ഥാ പിക്കേണ്ടത്. ഇതിനായി ഭരണസമിതി ആറ് ലക്ഷം രൂപ നീക്കി വെച്ചു. ആദ്യം ടെന്‍ഡര്‍ ചെയ്തപ്പോള്‍ ഏറ്റെടുത്ത കരാറുകാരന്‍ തുക പരിമിതമാണെന്ന കാരണത്താല്‍ പിന്‍വാ ങ്ങി. സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന തുകയും പ്രാദേശിക വിപണിയിലെ ഫൈബറിന്റെ വിലയും തമ്മില്‍ വലിയ അന്തരമുള്ളത് നഷ്ടത്തിന് ഇടവെച്ചേക്കുമെന്നതിനാലാണ് പ്രവൃത്തി ഏറ്റെടുക്കാന്‍ കരാറുകാര്‍ കൂട്ടാക്കാത്തതിന് കാരണമാകുന്നത്.
അതേസമയം കാലവര്‍ഷവും പിറകെ തുലാവര്‍ഷവും ദുര്‍ബലപ്പെട്ടതോടെ വരള്‍ച്ചയി ലേക്ക് നീങ്ങുന്ന പുഴയിലെ തടയണയുടെ ഷട്ടറുകള്‍ പുന:സ്ഥാപിക്കാന്‍ വൈകുന്നത് ആശങ്കയ്ക്ക് ഇടയാക്കുകയാണ്. വേനല്‍ക്കാലത്ത് തടയണ കൊണ്ടുള്ള പ്രയോജനം ലഭ്യ മാകാത്ത നിലയാണ്. പ്രദേശത്തെ ജലാശയങ്ങളിലും ജലനിരപ്പ് പാടെ താഴുകയും ചെ യ്യുന്നു. മഴക്കാലത്ത് തടയണയില്‍ അടിഞ്ഞുകൂടിയ മണല്‍ പൂര്‍ണമായി നീക്കം ചെയ്ത് വെള്ളം സംഭരിച്ച് വെക്കാന്‍ ആധുനിക ഷട്ടറുകള്‍ സ്ഥാപിക്കുന്ന കാര്യത്തില്‍ ഗ്രാമ പഞ്ചായത്ത് അധികൃതര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.