മണ്ണാര്‍ക്കാട്: കാലിക്കറ്റ് യൂനിവേഴ്സിറ്റി കോളജ് തെരഞ്ഞെടുപ്പില്‍ മണ്ണാര്‍ക്കാട് നിയോജ ക മണ്ഡലത്തിലെ കാംപസുകളില്‍ മിന്നും വിജയം നേടിയ എം.എസ്.എഫ് കോളജ് ഭാര വാഹികള്‍ക്കും ചരിത്രവിജയം കൈവരിക്കുവാന്‍ നേതൃത്വം നല്‍കിയ എം.എസ്.എഫ് നിയോജക മണ്ഡലം കമ്മിറ്റിക്കും എം.ഇ.എസ്, നജാത്ത് കോളജ് യൂണിറ്റ് കമ്മിറ്റികള്‍ ക്കും നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്നേഹാദരം നല്‍ കി. വിക്ടറി ഗാല 2കെ23 എന്ന പേരില്‍ നടത്തിയ പരിപാടി മുസ് ലിം ലീഗ് ദേശീയ ഓര്‍ ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്ര സിഡന്റ് റഷീദ് ആലായന്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി ടി.എ സലാം മാസ്റ്റര്‍, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍കളത്തില്‍, നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് ഷമീര്‍ പഴേരി, എം.എസ്.എഫ് ജില്ല പ്രസി ഡന്റ് കെ.യു ഹംസ, ലീഗ് മണ്ഡലം ഭാരവാഹികളായ കെ.ടി ഹംസപ്പ, പി.മുഹമ്മദാലി അന്‍സാരി, തച്ചമ്പറ്റ ഹംസ, ഹുസൈന്‍ കളത്തില്‍, മജീദ് തെങ്കര, കെ.ടി അബ്ദുല്ല, പ്ര വാസി ലീഗ് ജില്ല ജനറല്‍ സെക്രട്ടറി ബഷീര്‍ തെക്കന്‍, വനിത ലീഗ് ജില്ല ജനറല്‍ സെ ക്രട്ടറി റഫീക്ക പാറക്കോട്ടില്‍, മണ്ഡലം പ്രസിഡന്റ് റഫീന മുത്തനില്‍, ജനറല്‍ സെക്ര ട്ടറി ഷാഹിന എരേരത്ത്, കെ.എം.സി.സി നേതാവ് മജീദ് അണ്ണാംതൊടി തുടങ്ങിയവര്‍ പങ്കെടുത്തു. എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ് ടി.കെ സഫ്വാന്‍, ജനറല്‍ സെക്രട്ടറി മുഹ്സിന്‍ ചങ്ങലീരി, എം.ഇ.എസ് കോളജ് യൂണിറ്റ് പ്രസിഡന്റ് സി.എച്ച് ഹാഷിം, ന ജാത്ത് കോളജ് യൂണിറ്റ് പ്രസിഡന്റ് ഹാഷിം.പി എന്നിവര്‍ മറുപടി പ്രസംഗം നടത്തി .മണ്ഡലം സെക്രട്ടറി റഷീദ് മുത്തനില്‍ സ്വാഗതവും ട്രഷറര്‍ കെ.ആലിപ്പു ഹാജി നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!