മണ്ണാര്‍ക്കാട്: സ്വകാര്യ ബസില്‍ നിന്നും വീണ് വിദ്യാര്‍ഥിനിയ്ക്ക് പരിക്ക്. ചങ്ങലീരി പച്ചീരി വീട്ടില്‍ ലിയാക്കത്തലിയുടെ മകള്‍ മര്‍ജാന (17) യ്ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ ഒമ്പതിന് തെങ്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുന്നില്‍ വച്ചായിരുന്നു അപകടം. വീഴ്ചയില്‍ കൈയിനും കാലിനും പരിക്കേറ്റ കുട്ടിയെ മണ്ണാര്‍ക്കാട് ഗവ. താ ലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇറങ്ങുന്നതിന് മുന്‍പ് ഡ്രൈവര്‍ ബസ് എടുത്ത താണ് അപകടത്തിന് കാരണമെന്ന് ചികിത്സയിലുള്ള വിദ്യാര്‍ഥിനി പ്രതികരിച്ചു. തെങ്കര സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ്. പതിവുപോലെ ബസ് സ്റ്റാന്‍ഡില്‍ നിന്നും തെങ്കരയിലേക്കുള്ള ബസില്‍ കയറിയതാണ്. സ്‌കൂളിന് മുന്നില്‍ ബസ് നിര്‍ത്തിയ ശേഷം കുട്ടികള്‍ ഇറങ്ങുകയായിരുന്നു. ഏറ്റവും അവസാനമായാണ് മര്‍ജാന ഇറങ്ങി യത്. എന്നാല്‍ ഇറങ്ങും മുന്‍പേ ഡ്രൈവര്‍ ബസ് എടുത്തതോടെ മര്‍ജാന റോഡരികി ലേക്ക് വീഴുകയായിരുന്നു. മറ്റുകുട്ടികള്‍ ഉച്ചത്തില്‍ വിളിച്ച് ബസ് നിര്‍ത്താനാവാശ്യപ്പെ ട്ടെങ്കിലും ഡ്രൈവര്‍ വാഹനം നിര്‍ത്താതെ പോയെന്ന് സഹപാഠികള്‍ ആരോപിച്ചു. പരി ക്കേറ്റ കുട്ടിയെ അധ്യാപകര്‍ ചേര്‍ന്നാണ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. സംഭവ ത്തിൽ ഡ്രൈവർക്കെതിരെ കേസ് എടുത്തതായി മണ്ണാർക്കാട് പൊലിസ് അറിയിച്ചു.