മണ്ണാര്‍ക്കാട് : അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് റേഷന്‍ അവകാശ കാര്‍ഡ് മുഖാന്തി രം റേഷന്‍ വിഹിതം നല്‍കുന്ന പദ്ധതി താലൂക്കിലും തുടങ്ങി. ഇതിനകം 53 പേര്‍ റേഷ ന്‍ വിഹിതം വാങ്ങാനുള്ള കാര്‍ഡ് കൈപ്പറ്റി. അലനല്ലൂര്‍ പഞ്ചായത്തിലെ എടത്തനാട്ടുക രയില്‍ പ്രത്യേകം ക്യാംപ് നടത്തിയാണ് ആധാര്‍കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷ്യപൊതുവിതരണ വകുപ്പ് കാര്‍ഡ് വിതരണം ചെയ്ത ത്. ഇതുപയോഗിച്ച് ഏത് റേഷന്‍ കടയില്‍ നിന്നും അഞ്ച് കിലോ സൗജന്യഭക്ഷ്യധാന്യം ഇവര്‍ക്ക് കൈപ്പറ്റാം.
2023ലെ ദേശീയ ഭക്ഷ്യഭദ്രതാനിയമം അനുസരിച്ച് ദരിദ്ര വിഭാഗത്തില്‍ ഉള്‍പ്പെടുന്ന റേ ഷന്‍ കാര്‍ഡുടമകള്‍ക്കോ അംഗങ്ങള്‍ക്കോ രാജ്യത്തെ ഏത് സംസ്ഥാനത്തു നിന്നും അവ രുടെ റേഷന്‍ വിഹിതം കൈപ്പറ്റാം. ഇക്കാര്യത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ക്ക് വേണ്ടത്ര അറിവ് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിവിധ ഭാഷകളില്‍ ത യ്യാറാക്കിയ റേഷന്‍ അവകാശ കാര്‍ഡ് പദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളത്. ഈ കാര്‍ഡി ന്റെ ഒരുവശത്ത് അവരുടെ സംസ്ഥാനത്തിന്റെ ഭാഷയിലും മറുവശത്ത് മലയാളത്തി ലും രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇവിടെ നിന്ന് വിഹിതം കൈപ്പറ്റിയതിന്റെ പേരില്‍ അയാളുടെ കുടുംബത്തിലെ മറ്റംഗങ്ങളുടെ വിഹിതത്തില്‍ കുറവു വരികയും ചെയ്യി ല്ലെന്നതും പ്രത്യേകതയാണ്.
ലേബര്‍ ഓഫീസില്‍ നിന്നും നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് ക്യാംപ് നടത്തി വരുന്നത്. രണ്ടാം ക്യാംപ് ഈ മാസം നടക്കും. കാര്‍ഡുകള്‍ നല്‍കുന്നതിലൂടെ കൃത്യമായ രേഖകളോടെ താലൂക്കിലെത്ര അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നുണ്ടെന്ന കണക്ക് കൂടി ലഭ്യമാകും.അതേസമയം പലരുടെയും വിവരങ്ങളും ആധാര്‍ ഉള്‍പ്പെടെ യുള്ള രേഖകളും ലഭ്യമാകാത്തത് ലേബര്‍ ഓഫീസിനേയും പ്രതിസന്ധിയിലാക്കുന്നുണ്ട്. മൂന്നുമാസം മുന്‍പ് നടന്ന കണക്കെടുപ്പ് പ്രകാരം 1800 പേരുടെ വിവരങ്ങള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളതെന്ന് മണ്ണാര്‍ക്കാട് അസി. ലേബര്‍ ഓഫീസര്‍ മനോജ് പറഞ്ഞു. കൃത്യ മായി ഇവര്‍ ഒരുസ്ഥലത്തുതന്നെ തങ്ങാത്തതാണ് വിവരശേഖരണത്തിന് തടസമാക്കു ന്നത്. താലൂക്കില്‍ ഇത്തരം തൊഴിലാളികള്‍ കൂടുതലുള്ളത് എടത്തനാട്ടുകരയിലാണ്. കൂടുതല്‍ പേര്‍ക്ക് കാര്‍ഡ് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരുന്നതായി താലൂക്ക് സപ്ലൈ ഓഫിസര്‍ സി.പത്മിനി പറഞ്ഞു.