സ്‌കില്‍ പാര്‍ക്ക് ഉദ്ഘാടനം ബുധനാഴ്ച
മണ്ണാര്‍ക്കാട് : തിരുവിഴാംകുന്ന് സി.പി.എ. യു.പി. സ്‌കൂളിലെ സ്‌കില്‍പാര്‍ക്ക് സ്റ്റുഡിയോ യുടെ ചുവരിലെ ചരിത്രചിത്രങ്ങള്‍ വിസ്മയമാകുന്നു. ശിലായുഗം മുതല്‍ നവോത്ഥാന കാലം വരെയുള്ള മനുഷ്യജീവിത പരിണാമങ്ങളാണ് വരകളിലുള്ളത്. ഈജിപ്ഷ്യന്‍, മെസൊപ്പൊട്ടാമിയന്‍, സിന്ധു നദീതട സംസ്‌കാരങ്ങള്‍, യൂറോപ്യന്‍ നവോത്ഥാന കാല ഘട്ടം, ഇന്ത്യയുടെ മധ്യകാല ചരിത്രം, കേരള നവോത്ഥാനം എന്നിങ്ങനെ നീളുന്നു ചിത്ര ങ്ങള്‍.
ലിയാണര്‍ഡോ ഡാവിഞ്ചിയും മൊണോലിസയും, ഡേവിഡ് ഓഫ് മെക്കല്‍ അഞ്ചലോ, ക്രിയേഷന്‍ ഓഫ് ആഡം തുടങ്ങിയവ യൂറോപ്യന്‍ നവോത്ഥാനത്തെ ചിത്രങ്ങളില്‍ അടയാളപ്പെടുത്തുന്നു. രജപുത്ര, സല്‍ത്താനത്ത്, മുഗള്‍ കാലഘട്ടം ഇന്ത്യയുടെ രാജ്യത്ത് നിലനിന്നിരുന്ന രാജഭരണകാലത്തെ ചിത്രങ്ങളില്‍ അനുസ്മരിപ്പിക്കുന്നു. പ്രഥ്വിരാജ് ചൗഹാന്‍, കുത്ത്ബുദ്ധീന്‍ ഐബക്, ഷാജഹാന്‍- മുംതാസ് എന്നിവര്‍ക്കൊപ്പം ചരിത്ര വിസ്മയങ്ങളായ കുത്തബ്മിനാറും താജ്മഹലും ഫ്രെയിമിലുണ്ട്. ഇന്ത്യയിലേക്കുള്ള പോര്‍ ച്ചുഗീസ്, ഡച്ച്, ഇംഗ്ലീഷ്, ഫ്രഞ്ച് ആഗമനവും ആധിപത്യവും, പോരാട്ടങ്ങള്‍, ടിപ്പുസുല്‍ ത്താന്‍, കേരളവര്‍മ്മ പഴശ്ശിരാജ, മാര്‍ത്താണ്ഡ വര്‍മ്മ, മലബാര്‍ കലാപം, വാരിയന്‍കു ന്നത്ത് കുഞ്ഞഹമ്മദ് ഹാജി, വാഗണ്‍ട്രാജഡി തുടങ്ങിയവയിലൂടെ രാജ്യത്തിന്റെ സ്വാ തന്ത്ര്യസമരകാലത്തെ ചിത്രങ്ങളില്‍ ഓര്‍മിപ്പിക്കുന്നു. അയ്യങ്കാളി നടത്തിയ വില്ലുവണ്ടി സമരം, ക്ഷേത്ര പ്രവേശന, ശ്രീചിത്തിര തിരുനാള്‍, കെ.കേളപ്പന്‍, ശ്രീനാരായണ ഗുരു അങ്ങനെ കേരളനവോത്ഥാനത്തിന്റെ നീണ്ടചരിത്രവും ചിത്രങ്ങളില്‍ നിറയുന്നു.
യു.പി. വിഭാഗം ക്ലാസുകളിലെ സാമൂഹ്യപാഠവിഷയങ്ങളെ ആസ്പദമാക്കിയാണ് ചിത്രങ്ങ ള്‍ തയ്യാറാക്കിയിട്ടുള്ളതെന്ന് സ്‌കൂള്‍ മാനേജര്‍ സി.പി.ഷിഹാബുദ്ധീന്‍, അധ്യാപകന്‍ ടി. എസ്.ശ്രീവത്സന്‍ എന്നിവര്‍ പറഞ്ഞു. മലപ്പുറം തിരുന്നാവായ സ്വദേശി പ്രേമന്‍ ഐനി ക്കാട്ടിലിന്റെ നേതൃത്വത്തില്‍ തിരൂര്‍ സ്വദേശി സനോജ്, കാസര്‍ഗോഡ് സ്വദേശി അക്ഷയ് എന്നിവര്‍ ഒരു മാസം കൊണ്ടാണ് നൂറടിയോളം നീളത്തിലും നാലടി ഉയരത്തി ലും ഹാളിന്റെ നാലു ചുവരുകളില്‍ ചിത്രങ്ങള്‍ വരച്ചത്. സ്‌കില്‍പാര്‍ക്ക് സറ്റുഡിയോ ബുധനാഴ്ച രാവിലെ 11ന് വി.കെ.ശ്രീകണ്ഠന്‍ എം.പി. ഉദ്ഘാടനം ചെയ്യുമെന്ന് സ്‌കൂള്‍ മാനേജര്‍ അറിയിച്ചു.