മണ്ണാര്‍ക്കാട് : സ്വാതന്ത്ര്യ സമരത്തിലും സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും ഇന്ത്യയെന്ന ആശയത്തിന് വേണ്ടി അതിശക്തമായി പടനയിച്ച പ്രതിഭാശാലിയാണ് മൗലാനാ അ ബുല്‍കലാം ആസാദെന്നും അതുകൊണ്ട് അദ്ദേഹത്തിന്റെ ജന്മദിനം ദേശീയ വിദ്യാ ഭ്യാസ ദിനമായി ആചരിച്ചു വരുന്നത് ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞ ആഘോഷ മാണെന്നും ഡോ.പി.സരിന്‍ പറഞ്ഞു. മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളജ് അറബിക് ആന്‍ഡ് ഇസ്‌ലാമിക് ഹിസ്റ്ററി വിഭാഗം സംഘടിപ്പിച്ച മൗലാനാ ആസാദ് അനുസ്മരണ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാഠഭാഗങ്ങളില്‍ നിന്നും മൗലാ നാ ആസാദിനെ അടര്‍ത്തി മാറ്റിക്കൊണ്ടിരിക്കുന്ന ഇന്ത്യയിലെ പുതിയ സാഹചര്യത്തി ല്‍ മൗലാനാ ആസാദിനെക്കുറിച്ച് ആവര്‍ത്തിച്ചു ചര്‍ച്ച ചെയ്യുക എന്നത് തന്നെയാണ് അതിനെതിരെയുളള ജനാധിപത്യ ഇന്ത്യയുടെ പ്രതിരോധമെന്നും സരിന്‍ കൂട്ടിച്ചേര്‍ ത്തു. കോളജ് പ്രിന്‍സിപ്പല്‍ ഡോ.സി.രാജേഷ്, ഇസ്‌ലാമിക് ഹിസ്റ്ററി വിഭാഗം മേധാവി എ.എം.ഷിഹാബ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. ടി.സൈനുല്‍ ആബിദ്, ഡോ.എം. ഫൈസല്‍ ബാബു, യൂണിയന്‍ ചെയര്‍മാന്‍ ഫസലു റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.