മണ്ണാര്‍ക്കാട്: പലസ്തീനില്‍ യുദ്ധത്തില്‍ മരിച്ചു വീഴുന്ന പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് അന്ത്യാ ഞ്ജലി അര്‍പ്പിച്ചു കൊണ്ടുള്ള തെരുവുനാടകവുമായി മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളജിലെ വിദ്യാര്‍ഥികള്‍. യുദ്ധത്തില്‍ കുഞ്ഞുങ്ങള്‍ നഷ്ടപെട്ട അമ്മമാരുടെ വേദന യും യുദ്ധം സൃഷ്ടിച്ച അരക്ഷിത ബോധവും പ്രമേയമാക്കിയായിരുന്നു നാടകം. യുദ്ധ ത്തിനെതിരായുള്ള ആഹ്വാനം കൂടിയായിരുന്നു നാടകത്തിന്റെ സന്ദേശം. ശിശുദിന ത്തോടനുബന്ധിച്ചാണ് കോളജിലെ ഇംഗ്ലീഷ് വിഭാഗം വിദ്യാര്‍ഥികളുടെ കലാസൃഷ്ടി അരങ്ങേറിയത്. ഇംഗ്ലീഷ് വകുപ്പ് മേധാവി സജ്ന.എ, അധ്യാപകരായ സിറാജുദ്ദീന്, അഞ്ജലി, ജൂഷൈനി, പ്രിയ വേലായുധന് എന്നിവര്‍ നേതൃത്വം നല്കി.