മണ്ണാര്‍ക്കാട് : ദേശീയപാതയില്‍ ആര്യമ്പാവില്‍ കണ്ടെയ്‌നര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. സഹയാത്രികന് പരിക്കേറ്റു. കുമ രംപുത്തൂര്‍ ചുങ്കം ഓട്ടുപാറ വീട്ടില്‍ ബഷീറിന്റെ മകന്‍ ഫിറോസ് (33) ആണ് മരിച്ചത്. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന പെരിന്തല്‍മണ്ണ സ്വദേശി ചക്കുങ്ങല്‍ ഹംസയുടെ മകന്‍ നൗഫലി (38)നാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 11.30ഓടെയായിരുന്നു അപകടം. ടിപ്പര്‍ ഡ്രൈവറായ ഫിറോസ് വാഹനം നിര്‍ത്തിയിട്ട ശേഷം സുഹൃത്തിനൊപ്പം മണ്ണാര്‍ക്കാട് ഭാഗത്തേക്ക് വരികയായിരുന്നു. പെരിന്തല്‍മണ്ണയിലേക്ക് കാറുകള്‍ കയറ്റിപോവുകയാ യിരുന്നു ലോറി. സാരമായി പരിക്കേറ്റ ഇരുവരേയും ഉടന്‍ വട്ടമ്പലം മദര്‍കെയര്‍ ആശു പത്രിയിലെത്തിച്ചെങ്കിലും ഫിറോസിനെ രക്ഷിക്കാനായില്ല. നാട്ടുകല്‍ പൊലിസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. ജമീലയാണ് ഫിറോസിന്റെ മാതാവ്. മൂന്ന് സഹോദരങ്ങളുണ്ട്.