കുമരംപുത്തൂര്‍ : മണ്ണാര്‍ക്കാട് മേഖലാ കലോത്സവത്തില്‍ ജനറല്‍ വിഭാഗത്തില്‍ 59 പോ യന്റോടെ ലെഗസി എ.യു.പി.സ്‌കൂള്‍ തച്ചനാട്ടുകരയും അറബിക് കലോത്സവത്തില്‍ 43 പോയന്റോടെ വി.പി.എ. യു.പി സ്‌കൂള്‍ കുണ്ടൂര്‍ക്കുന്നും കലാ കിരീടം നേടി. തച്ചനാട്ടു കര ,കുമരംപുത്തൂര്‍, തെങ്കര, പഞ്ചായത്തുകളിലെയും മണ്ണാര്‍ക്കാട് നഗരസഭയിലെയും 33 പ്രൈമറി വിദ്യാലയങ്ങളിലെ 1500 ലധികം കലാപ്രതിഭക്കായി പള്ളിക്കുന്ന് ജി.എം. എല്‍.പി. സ്‌കൂളില്‍ രണ്ട് ദിവസങ്ങളിലായി നടന്ന കലോത്സവത്തില്‍ ജനറല്‍ വിഭാഗ ത്തില്‍ 20 ഇനങ്ങളിലും, അറബിക് വിഭാഗത്തില്‍ 9 ഇനങ്ങളിലുമാണ് മത്സരങ്ങള്‍ നട ന്നത്.

ജനറല്‍ വിഭാഗത്തില്‍ നാട്ടുകല്‍ പി.ടി.എം.എ.എല്‍.പി. സ്‌കൂളിനാണ് രണ്ടാം സ്ഥാനം. ജി.എം.യു.പി സ്‌കൂള്‍ മണ്ണാര്‍ക്കാട് മുന്നാം സ്ഥാനം നേടി. രണ്ട് വിദ്യാലയങ്ങളും തുല്യ പോയിന്റ് (57) നേടിയപ്പോള്‍ ഒന്നാം സ്ഥാനത്തിന്റെ എണ്ണം പരിഗണിച്ചാണ് വിജയിക ളെ തീരുമാനിച്ചത്. അറബിക് കലോത്സവത്തില്‍ എ.യു.പി.എസ്. ചങ്ങലീരി രണ്ടാം സ്ഥാനവും, ഇര്‍ഷാദ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ ചങ്ങലീരി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 5 വിദ്യാലയങ്ങള്‍ തുല്യ പോയിന്റ് (43) നേടിയതിനാല്‍ ഒന്നാം സ്ഥാനങ്ങ ളുടെ എണ്ണം പരിഗണിച്ചാണ് വിജയികളെ കണ്ടെത്തിയത്.

സമാപന സമ്മേളനം മണ്ണാര്‍ക്കാട് നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ ഉദ്ഘാ ടനം ചെയ്തു. കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ലക്ഷ്മിക്കുട്ടി അധ്യ ക്ഷയായി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി.അബൂബക്കര്‍ സമ്മാനദാനം നടത്തി. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ നൗഫല്‍ തങ്ങള്‍, സഹദ് അരിയൂര്‍. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ റസീന വറോടന്‍, രാജന്‍ ആമ്പാടത്ത് , കാദര്‍ കുത്ത നിയില്‍ . പി.ടി.എ പ്രസിഡന്റ് കബീര്‍ മണ്ണറോട്ടില്‍, പ്രധാനധ്യാപകന്‍ സിദ്ധിഖ് പാറോ ക്കോട്, എസ്.ആര്‍.സെയ്ദലവി, അസീസ് കണ്ണോടന്‍, എ.കെ.ഷംന, ഉസ്മാന്‍ മണ്ണറോട്ടില്‍, അധ്യാപകരായ കെ.ഹംസ, കെ. അബ്ദുള്‍ നാസര്‍, കെ.അബ്ദുള്‍ അസീസ്, എം.എന്‍. കൃഷ്ണകുമാര്‍, ടി.കെ.ആലീസ് എന്നിവര്‍ സംസാരിച്ചു. മേഖലാ കലോത്സവത്തിലെ ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്കാര്‍ക്ക് ഡി.എച്ച്. എസ് നെല്ലിപ്പുഴയില്‍ വച്ച് നടക്കുന്ന ഉപജില്ലാ കലോത്സവത്തില്‍ മത്സരിക്കാന്‍ അവസരം ലഭിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!