മണ്ണാര്‍ക്കാട് : തെക്കേ ഇന്ത്യക്ക് മുകളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും വീശുന്ന വടക്ക് കിഴക്കന്‍ കാറ്റിന്റെ ഫലമായി നവംബര്‍ 12 മുതല്‍ 18 വരെ കേരളത്തില്‍ വ്യാപകമായി മഴയ്ക്ക് സാധ്യത. നവംബര്‍ 14,15 തീയതികളില്‍ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്കട ലില്‍ നവംബര്‍ 14 ഓടെ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം നവംബര്‍ 16 ഓടെ മധ്യബംഗാള്‍ ഉള് കടലില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്.