മണ്ണാര്‍ക്കാട് : സ്വകാര്യ ബസില്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്ര ക്കാരനെ ആശുപത്രിയിലെത്തിച്ച് ബസ് ജീവനക്കാരും സഹയാത്രികരും മാതൃകയായി. തൃശ്ശൂര്‍ വളപ്പില്‍ വീട്ടില്‍ ഹസനെ (58)നെയാണ് വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒറ്റപ്പാലത്ത് നിന്നും മണ്ണാര്‍ക്കാട്ടേയ്ക്ക് വരികയായിരുന്ന മേരിമാത എന്ന ബസില്‍ ഇന്ന് ഉച്ചയ്ക്ക് ഒന്നേകാലോടെയായിരുന്നു സംഭവം. ഹസനും ഭാര്യ താഹിറയും ഒറ്റപ്പാലത്ത് നിന്നും കൊടക്കാടുള്ള ബന്ധുവീട്ടിലേക്ക് വരികയായിരുന്നു ഹസന്‍. ആര്യാമ്പാവിലാണ് ഇവര്‍ക്ക് ഇറങ്ങേണ്ടിയിരുന്നത്. എന്നാല്‍ ബസ് ഇവിടെ നിര്‍ത്തിയപ്പോള്‍ ഹസന്‍ ഇറങ്ങിയില്ല. കണ്ടക്ടര്‍ വിനോദ് തിരക്കിചെന്നപ്പോള്‍ സീറ്റില്‍ അവശതയില്‍ കിടക്കുന്നതാണ് കണ്ടത്. വിവരം ഉടന്‍ ഭാര്യേയും ഡ്രൈവര്‍ ലത്തീഫി നേയും അറിയിച്ചു. തുടര്‍ന്ന് ഹസനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ആശുപ ത്രിയിലെത്തിച്ച ഹസനെ ജീവനക്കാരും സഹയാത്രികരും ചേര്‍ന്ന് താഴെയിറക്കി സ്‌ട്രെ ച്ചറില്‍ കിടത്തി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. രക്തത്തിലെ പഞ്ചസാരയു ടെ അളവ് കുറഞ്ഞതിനെ തുടര്‍ന്നുണ്ടായ ക്ഷീണമാണെന്ന് പരിശോധനയില്‍ വ്യക്തമാ യതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ശുശ്രൂഷകള്‍ക്ക് ശേഷം മറ്റു കുഴപ്പങ്ങളൊ ന്നുമില്ലെന്ന് ഉറപ്പുവരുത്തിയാണ് ഹസന് ആശുപത്രിയില്‍ നിന്നും വിടുതല്‍ നല്‍കിയ ത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!