പാലക്കാട്: ജില്ലയില്‍ ഇ-ഹെല്‍ത്ത് സംവിധാനം മുഴുവന്‍ നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓണ്‍ലൈന്‍ ബുക്കിങ്, ലാബ് റിസള്‍ട്ടുകള്‍, ഒ.പി ടിക്കറ്റ് തുടങ്ങിയവ ഓണ്‍ലൈനായി തന്നെ ലഭ്യമാക്കുന്നതിനും ആശുപത്രിയില്‍ വരി നില്‍ ക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനും ഇ-ഹെല്‍ത്ത് സംവിധാനം ഉപകാരപ്രദമാകും. ജില്ലയിലെ വിവിധ ആശുപത്രികളില്‍ സന്ദര്‍ശനം നടത്തിയ ശേഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായി രുന്നു മന്ത്രി. ഇ-ഹെല്‍ത്ത് സംവിധാനം നടപ്പിലാക്കുന്നതിന് വേണ്ട നടപടികള്‍ ആരംഭി ച്ചു കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ കൂട്ടിരിപ്പുകാര്‍ക്കായി രണ്ട് കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന കാത്തിരിപ്പ് കേന്ദ്രം ഒരു വര്‍ഷത്തില്‍ പൂര്‍ത്തിയാക്കും. ജില്ലയിലെ ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ മാറ്റമു ണ്ടാകുന്ന ഘട്ടമാണ് ഇത്. ചിറ്റൂര്‍ താലൂക്ക് ആശുപത്രി കെട്ടിട നിര്‍മാണം രണ്ടുവര്‍ഷം കൊണ്ട് അന്തിമഘട്ടത്തിലെത്തി. കിഫ്ബി ഫണ്ടില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ഒറ്റപ്പാലം ആശുപത്രി കെട്ടിടം ജനുവരിയില്‍ ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
മണ്ണാര്‍ക്കാട്, പട്ടാമ്പി എന്നിവിടങ്ങളിലെ ആശുപത്രി കെട്ടിടങ്ങള്‍ക്ക് ജനുവരിയില്‍ കിഫ്ബിയുടെ ധനാനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ആശുപത്രി നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. പട്ടാമ്പിയില്‍ എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ട് വഴിയുള്ള ഡയാലിസിസ് കെട്ടിട നിര്‍മാണം പൂര്‍ത്തിയാ ക്കി. മൂന്നാഴ്ചക്കുള്ളില്‍ ഡയാലിസിസ് മെഷീന്‍ എത്തുകയും ജനുവരിയില്‍ പ്രവര്‍ത്ത നം ആരംഭിക്കുകയും ചെയ്യും. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളുടെ സന്ദര്‍ശനത്തി ന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കി സമയബന്ധിതമായി ചെയ്യേണ്ട കാര്യങ്ങ ള്‍ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും അവലോകനം ചെയ്ത് നടപടി സ്വീകരിക്കു മെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.യോഗത്തില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ, ജില്ലാ പഞ്ചാ യത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, സബ് കലക്ടര്‍ ഡി. ധര്‍മലശ്രീ, ഡി.എം.ഒ ഡോ. കെ. പി റീത്ത, ഡി.എച്ച്.എസ് കെ.ജെ റീന, പി.ഡബ്ല്യു.ഡി ഇലക്ട്രിക്കല്‍ ബില്‍ഡിങ്സ്, വാട്ടര്‍ അതോറിറ്റി, ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.